മുസഫ: നാട്ടിൽ പണ്ട് മണിക്കൂറിന് 50 പൈസക്കും അതിൽ താഴെയും വാടകക്കെടു ത്ത് സൈക്കിൾ ചവിട്ടിയ കാലം നമ്മിലാരും മറന്നുകാണില്ല. അരവണ്ടി, കാൽവണ്ടി എന്നിങ്ങനെ പല വലുപ്പത്തിലെ സൈക്കിളുകൾ. പുതിയ സൈക്കിൾ കിട്ടാൻ ചിലയിടത്ത് കൂടുതൽ വാടക കൊടുക്കണമായിരുന്നു. പരിചയക്കാർക്കും മുതിർന്നവർക്കും മാത്രം പുതിയ സൈക്കിൾ നൽകുന്ന കടകളുമുണ്ടായിരുന്നു. അരവണ്ടികളിലും കാൽവണ്ടികളിലും ‘തണ്ടു’ളളതും (സീറ്റിനെയും ഹാൻഡിലിനെയും ബന്ധിപ്പിക്കുന്ന ഇരുമ്പ് ദണ്ഡ്) ഇല്ലാത്തതും ഉണ്ടായിരുന്നു. ഉയരക്കുറവുള്ള കുട്ടികൾക്ക് ‘തണ്ടു’ള്ള സൈക്കിളുകളിൽ കയറാൻ പ്രയാസമായതിനാൽ അവർ തണ്ടില്ലാത്തത് ചോദിച്ചുവാങ്ങും. ഒാട്ടാനറിയാമെങ്കിലും ൈസക്കിളിൽ സ്വയം കയറാനറിയാത്ത കുട്ടികളും നിരവധി. കൂട്ടുകാരൻ പിടിച്ചുെകാടുക്കുന്ന സൈക്കിളിൽ ഇവർ കയറിപ്പറ്റുകയാണ് പതിവ്. കയറിക്കഴിഞ്ഞാൽ കൂട്ടുകാരൻ സൈക്കിൾ ഒരു തള്ളാണ്. ആ തള്ളിെൻറ ശക്തിയിൽനിന്നുള്ള ഉൗർജം ആവാഹിച്ചാണ് പിന്നീടുള്ള യാത്ര. പലർക്കും സ്വയം ഇറങ്ങാനും കഴിയില്ല. അതിനാൽ, ഒരു റൗണ്ടടിച്ച് വീണ്ടും കൂട്ടുകാരെൻറ കൈസഹായം തേടിയെത്തും. ചിലർ ഒാവുപാലങ്ങളുെട സിമൻറ് കൈവരികളെ അത്താണിയാക്കും.
ബന്ധുക്കളിൽനിന്നും മറ്റും കിട്ടുന്ന നാണയത്തുട്ടുകൾ ശേഖരിച്ചുവെച്ചിരുന്നത് സൈക്കിളുകൾ വാടകക്കെടുക്കാനായിരുന്നു. പെരുന്നാളിനും ഒാണത്തിനും മറ്റൊന്നും വാങ്ങാതെ സൈക്കിൾ യാത്രക്കായി നാണയത്തുട്ടുകൾ കൈകളിൽ കൂട്ടിപ്പിടിക്കും. ഉത്സവദിനങ്ങളിൽ കടകളിൽ െചല്ലുേമ്പാൾ പലപ്പോഴും സൈക്കിൾ ലഭ്യമായിരിക്കില്ല. എല്ലാം ഒാട്ടത്തിന് പോയിരിക്കുകയാവും. പിന്നെയൊരു കാത്തിരിപ്പാണ്. സൈക്കിളുകൾ തിരിച്ചെത്തുേമ്പാഴേക്ക് നേരം വൈകിയാലും ആഗ്രഹിച്ച യാത്ര മുടക്കില്ല. കൊടുത്ത പൈസ മുതലാക്കാൻ ഇരുട്ടിയാലും വാടകസമയം പൂർത്തിയാകും വരെ സൈക്കിൾ ചവിട്ടി വീട്ടിെലത്തുേമ്പാൾ ചിലപ്പോൾ അച്ഛെൻറയോ അമ്മയുടെയോ വക അടിയും വഴക്കും സമ്മാനമായുണ്ടാകും. വാടക സൈക്കിളുമായുള്ള സവാരിയിൽ വണ്ടിയുടെ ചെയിനാണ് വില്ലനായി കുട്ടികളെ കണ്ണീര് കുടിപ്പിക്കുക. ചെയിൻ അഴിഞ്ഞ് ചക്രത്തിെൻറ പല്ലുകൾക്കിടയിലുണ്ടാക്കുന്ന കുരുക്ക് അഴിക്കാൻ പലപ്പോഴും കുഞ്ഞിക്കൈകൾക്ക് സാധിക്കില്ല. പിന്നെ വിയർത്തൊലിച്ച് വണ്ടി തള്ളണം. കൊടുത്ത നാണയങ്ങളും നഷ്ടം. ചിലപ്പോൾ കടക്കാരെൻറ ചുളിഞ്ഞ മുഖവും കാണേണ്ടി വരും.
സൈക്കിൾ വാടകക്ക് നൽകുന്ന കടകൾ നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിൽ പോലും ഇല്ലാതായി തുടങ്ങിയിരിക്കുന്നു. മിക്ക രക്ഷിതാക്കളും എങ്ങനെയെങ്കിലും കുട്ടികൾക്ക് സൈക്കിൾ വാങ്ങിക്കൊടുക്കും. 16 മിനിറ്റ് കൊണ്ട് അബൂദബിയിൽനിന്ന് ദുബൈയിലെത്തുന്ന ഹൈപ്പർലൂപ്പ് സാക്ഷാത്കരിക്കുന്ന ഗവേഷണങ്ങൾക്കിടയിലും സൈക്കിളിെൻറ പ്രാധാന്യം കുറച്ചു കാണാൻ ഒരുക്കമല്ല യു.എ.ഇയും. പരിസ്ഥിതിക്ക് പരിക്ക് കുറക്കുന്നതും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതുമായ സൈക്കിൾ സവാരി ഇൗ രാജ്യത്തെ ഭരണാധികാരികളുടെയും കിരീടാവകാശികളുടെയും പോലും ജീവിതചര്യയുടെ ഭാഗമാണ്.
അബൂദബി നഗരത്തിൽ ക്യാക്കിൾ എന്ന പേരിൽ ലഭ്യമാവുന്ന വാടക സൈക്കിൾ കണ്ടപ്പോഴാണ് ഇക്കാര്യമെല്ലാം ഒാർമയിലെത്തിയത്. ഈ സൈക്കിളിന് ദിവസവാടക 20 ദിർഹമാണ്. വഴിവക്കിൽ നിർത്തിയിട്ടിരിക്കുന്ന സൈക്കിളിെൻറ താക്കോൽ കിട്ടാൻ അതിനടുത്തുള്ള യന്ത്രത്തിൽ പണം നിക്ഷേപിച്ചാൽ മതിയാകും. ഉപയോഗ ശേഷം നഗരത്തിെൻറ വിവിധയിടങ്ങളിലുള്ള സമാനമായ പാർക്കിങ്ങിൽ സൈക്കിൾ കൊണ്ട് നിർത്തി താക്കോൽ തിരികെ യന്ത്രത്തിൽ നിക്ഷേപിക്കാം, മൂന്ന് ദിവസത്തെ ഉപയോഗത്തിന് 50 ദിർഹം ആണ് ഈടാക്കുന്നത്.മൊബൈൽ ആപ് വഴി പണമടക്കാനും സൗകര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.