അബൂദബി: യു.എ.ഇ ദേശീയ കായികദിനാചരണത്തിന്‍െറ ഭാഗമായി ഒരു സംഘം സൈക്ളിസ്റ്റുകള്‍ ഏഴ് എമിറേറ്റുകളിലൂടെയായി നടത്തിയ 460 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര അബൂദബിയില്‍ സമാപിച്ചു. ഫുജൈറയില്‍നിന്ന് ബുധനാഴ്ച ആരംഭിച്ച യാത്ര മൂന്ന് ദിവസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഫുജൈറയില്‍നിന്ന് റാസല്‍ഖൈമ എമിറേറ്റിലേക്കായിരുന്നു ആദ്യ യാത്ര. അവിടെനിന്ന് ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ, ദുബൈ എമിറേറ്റുകള്‍ പിന്നിട്ട് അബൂദബിയിലത്തെി. വെള്ളിയാഴ്ച രാവിലെ 10.30ഓടെ അബൂദബയിലെ ബ്രേക്ക് വാട്ടര്‍ യു.എ.ഇ ഫ്ളാഗ് പരിസരത്തായിരുന്നു സമാപനം.
നാല്‍പതുകാരനായ ഫൈസല്‍ ആല്‍ നുഐമിയാണ് സൈക്ളിസ്റ്റ് സംഘത്തിന്‍െറ തലവന്‍. ഫുജൈറയില്‍നിന്ന് റാസല്‍ഖൈമയിലേക്കുള്ള യാത്രയായിരുന്നു ഏറ്റവും കടുപ്പമേറിയതെന്ന് അദ്ദേഹം പറഞ്ഞു.
ഏഴ് വ്യത്യസ്ത രാജ്യക്കാരായിരുന്നു സംഘാംഗങ്ങള്‍. ഏഴ് എമിറേറ്റുകളുടെ ഐക്യം സൂചിപ്പിക്കാനാണ് ഏഴുപേരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് ഫൈസല്‍ ആല്‍ നുഐമി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.