സൈക്ലിങ് ടൂര്‍ ഇന്ന്; അബൂദബിയില്‍ റോഡുകള്‍ അടച്ചിടും

അബൂദബി: യു.എ.ഇ സുവര്‍ണ ജൂബിലി സൈക്ലിങ് ടൂര്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച അബൂദബിയില്‍ റോഡുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ്, ശൈഖ് മഖ്തൂം ബിന്‍ റാശിദ്​ റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്​തൂം റോഡ് എന്നിവയാണ് അടച്ചിടുക. ഉച്ചക്ക്​ ഒന്നുമുതല്‍ വൈകീട്ട് നാലുവരെയാണ് സൈക്ലിങ് ടൂറിന് വഴിയൊരുക്കുന്നതിനായി റോഡുകള്‍ അടച്ചിടുന്നതെന്ന്​ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്‍റര്‍ വ്യക്തമാക്കി. സൈക്കിള്‍ റാലി കടന്നുപോവുന്ന പ്രദേശങ്ങളുടെ മാപ്പും ഗതാഗത വകുപ്പ് പുറത്തുവിട്ടു.

യു.എ.ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷത്തി‍െൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. അബൂദബിയിലെ ആഭ്യന്തര മന്ത്രാലയ ഓഫിസില്‍നിന്ന് ആരംഭിക്കുന്ന സൈക്കിള്‍ റാലി 111 കിലോമീറ്റര്‍ പിന്നിട്ട് ദുബൈ എക്‌സ്‌പോ 2020 വേദിയിലാണ് സമാപിക്കുന്നത്. സ്വദേശികളും വിദേശികളും ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരുമായ അത്​ലറ്റുകളും പ്രഫഷനലുകളുമാണ് റാലിയില്‍ പങ്കെടുക്കുന്നത്.

Tags:    
News Summary - Cycling Tour Today; Roads in Abu Dhabi will be closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.