ഷാര്‍ജ: ഗ്രീക്ക്, പനാമിയന്‍, പോളിഷ് നാടോടി കലാപരിപാടികളുടെ പ്രകടനം ഷാര്‍ജ പരമ്പ രാഗത ആഘോഷങ്ങള്‍ കാണാനെത്തിയവര്‍ക്ക് വിസ്മയമായി.
ചുവടുകളിലും വസ്ത്രങ്ങളിലും നിറഞ്ഞുനിന്ന നിറങ്ങളും വൈവിധ്യങ്ങളും നാടോടി കലാരൂപങ്ങള്‍ക്ക് മിഴിവേകി. ലോകപുസ്തക തലസ്ഥാനമായ ഷാര്‍ജയില്‍ ആദ്യമായാണ് വരുന്നതെന്നും ഗ്രീക്ക് നാടോടി കഥകളുടെയും കലകളുടെയും അമൃത് ഷാര്ജക്കാര്ക്ക് ആവോളം നല്‍കുമെന്നും ഗ്രീക്ക് ഗ്രൂപ്പ് തലവന്‍ ഡിമിറ്റീസ് പാപ്പയോവാനോ പറഞ്ഞു.
വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള നൃത്തരൂപങ്ങള്‍ പരമ്പരാഗത ഗ്രാമത്തില്‍ ഒന്നിച്ചണി ചേര്‍ന്നപ്പോള്‍, നിറയെ പൂക്കളുള്ള ഉദ്യാനത്തിലൂടെ കുളിര് തെന്നല്‍ കടന്ന് പോയ അനുഭൂതിയായിരുന്നു. അവധിദിവസം പ്രമാണിച്ച് നിരവധി ആഘോഷങ്ങളാണ് പൈതൃക ഗ്രാമത്തില്‍ സംഘടിപ്പി
ച്ചത്. വരും ദിവസങ്ങളിലും കൂടുതല്‍ വൈവിധ്യം നിറഞ്ഞ കലാവിരുന്നുണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.