മ​ഴ​യി​ല്‍ അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സം; വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു

റാ​സ​ല്‍ഖൈ​മ: അ​സ്ഥി​ര കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ക​ന​ത്ത മ​ഴ​യി​ല്‍ മ​രു​ഭൂ​മി​യി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ ആ​റു വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് റാ​ക് പൊ​ലീ​സ്. റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ള്‍ വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, മി​ന അ​ല്‍ അ​റ​ബ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ സം​യു​ക്ത നീ​ക്ക​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ള്‍ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ല്‍ ബ​ഹ​ര്‍ പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ റാ​ക് എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ പ്ര​ഖ്യാ​പി​ച്ച പു​തു​ക്കി​യ നി​യ​മ​പ​രി​ഷ്ക​ര​ണ​ത്തെ തു​ട​ര്‍ന്നു​ള്ള പ്ര​ഥ​മ ന​ട​പ​ടി​യാ​ണി​ത്. റാ​ക് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​ഊ​ദ് ചെ​യ​ര്‍മാ​നാ​യ റാ​ക് എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്കു​ള്ള ശി​ക്ഷ​ക​ളി​ല്‍ ന​ട​പ്പാ​ക്കി​യ പു​തി​യ പ​രി​ഷ്ക​ര​ണം മാ​ര്‍ച്ച് ഒ​ന്നു മു​ത​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നി​രു​ന്നു.

അ​പ​ക​ട മു​ന്ന​റി​യി​പ്പ് സ​മ​യ​ത്ത് മ​രു​ഭൂ പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ത്തി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ക​യും സാ​ഹ​സി​ക പ്ര​ക​ട​ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ല്‍നി​ന്നു​ള്ള വി​ദ​ഗ്ധ​രെ ഉ​ള്‍പ്പെ​ടു​ത്തി രൂ​പ​വ​ത്ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘം സം​ഭ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളും അ​വ​യു​ടെ ഡ്രൈ​വ​ര്‍മാ​രെ​യും തി​രി​ച്ച​റി​ഞ്ഞ്​ ശി​ക്ഷാ​ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​ച്ചെ​ടു​ത്ത ഓ​രോ വാ​ഹ​ന​ത്തി​നും 2000 ദി​ര്‍ഹം പി​ഴ ചു​മ​ത്തു​ക​യും 60 ദി​വ​സ​ത്തേ​ക്ക് പി​ടി​ച്ചെ​ടു​ക്കു​ക​യും ഡ്രൈ​വ​ര്‍ക്ക് 23 ബ്ലാ​ക്ക് പോ​യ​ന്‍റു​മാ​ണ് ശി​ക്ഷ. കൂ​ടാ​തെ മ​ണ​ല്‍, തീ​രം, ടൂ​റി​സ്റ്റ് മേ​ഖ​ല​ക​ളി​ല്‍ നി​യ​മം ലം​ഘി​ച്ചു​ള്ള വാ​ഹ​ന പ​രേ​ഡി​ന് റാ​ക് എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ലി​ന്‍റെ പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ല്‍ 120 ദി​വ​സ​ത്തേ​ക്കു​കൂ​ടി വാ​ഹ​നം ക​ണ്ടു​കെ​ട്ട​ലി​ന് വി​ധേ​യ​മാ​കും. 

Tags:    
News Summary - Dangerous practice in the rain-The vehicles were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.