ദുബൈ: ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി റൂബി ജൂബിലിയോടനുബന്ധിച്ച് ഈ മാസം 24ന് ദുബൈയിൽ ഫീഡർ കോൺഫറൻസ് സംഘടിപ്പിക്കുന്നു. ദുബൈ ഖിസൈസ് വുഡ്ലം പാർക്ക് സ്കൂൾ ഹാളിലാണ് പരിപാടികൾ. രാവിലെ നടക്കുന്ന ഹുദവീസ് ഹെറാർഡിൽ അബൂബക്കർ ഹുദവി, ഡോ. ഹാരിസ് ഹുദവി, ജഅ്ഫർ ഹുദവി ബംഗളത്ത് എന്നിവർ സംസാരിക്കും.
ഉച്ചക്ക് രണ്ടിന് അബ്ദുർറശീദ് ഹുദവി ഏലംകുളം വിശ്വാസിയുടെ യുക്തിയും സ്വാതന്ത്ര്യവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കും. പാണക്കാട് അസീൽ അലി ശിഹാബ് തങ്ങൾ സംബന്ധിക്കും. ദുബൈ, അബൂദബി ഹാദിയ സെന്ററുകളിലൂടെ സി.ബി.ഐ.എസ് കോഴ്സ് പൂർത്തിയാക്കിയ 45 പഠിതാക്കൾക്കുള്ള സനദ് ദാനം ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി നിർവഹിക്കും.
പൊതുസമ്മേളനം ദാറുൽ ഹുദാ ചാൻസലർ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യതുൽ ഉലമാ ട്രഷറർ ഉസ്താദ് കൊയ്യോട് ഉമർ മുസ്ലിയാർ അനുഗ്രഹ ഭാഷണം നടത്തും.
ദഅ്വത്ത്: ‘ദാറുൽ ഹുദാ തുറന്ന പുതുവഴികൾ’ എന്ന വിഷയം ദാറുൽ ഹുദാ പുങ്കനൂർ സെന്റർ പ്രിൻസിപ്പൽ ശറഫുദ്ദീൻ ഹുദവി അവതരിപ്പിക്കും. ‘പണ്ഡിത ധർമം ഉന്നത മാതൃകകൾ’ എന്ന വിഷയത്തിൽ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സിംസാറുൽ ഹഖ് ഹുദവി സമാപന സന്ദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.