ദുബൈ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർചെയ്ത പ്രവാസികളുടെ പേരും മറ്റു വിവരങ്ങളും സ്വകാര്യ ഏജൻസികളിലേക്ക് ചോരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള വിമാനത്തിൽ അവസരംതേടി എംബസിയുടെയും ക്വാറൻറീൻ സൗകര്യത്തിനായി നോർക്കയുടെയും ഫോമുകൾ പൂരിപ്പിച്ച പലർക്കും നാളിതുവരെയായി എംബസിയിൽനിന്ന് വിളിയെത്തിയിട്ടില്ലെങ്കിലും വിമാന സീറ്റ് വാഗ്ദാനംചെയ്ത് സ്വകാര്യ ഏജൻസികളിൽനിന്നും വ്യക്തികളിൽ നിന്നും വിളിയും സന്ദേശങ്ങളും നിരന്തരമായി എത്തുന്നുണ്ട്. വന്ദേഭാരത് വിമാനത്തിൽ 750 ദിർഹം മാത്രമാണ് നിരക്ക് എന്നിരിക്കെ 1500 ദിർഹം വരെയാണ് നാട്ടിലേക്ക് മടങ്ങാൻ വഴി കാണാതെ ദുരിതത്തിലായ പ്രവാസികളിൽ നിന്ന് ഇവർ ആവശ്യപ്പെടുന്നത്. കേരള സർക്കാറിെൻറ നോർക്ക വിമാനം ചാർട്ടർ ചെയ്യുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഇന്നലെ പലയാളുകൾക്കും നോർക്ക റൂട്ട്സിൽനിന്ന് എന്ന മുഖവുരയോടെയാണ് വിളി വന്നത്. എംബസി, നോർക്ക എന്നിവക്കുപുറമെ ചില സന്നദ്ധസംഘടനകളും ട്രാവൽ ഏജൻസികളും ലോക്ഡൗണിെൻറ ആദ്യഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങാൻ താൽപര്യമുള്ളവരുടെ വിവരശേഖരണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ േഡറ്റ ചോർന്നത് എവിടെനിന്നാെണന്ന് കണ്ടെത്തുക പ്രയാസമാണ്.
പക്ഷേ, ഇൗ വിവരങ്ങൾ ദുരുപയോഗംചെയ്ത് കഷ്ടപ്പെടുന്ന പ്രവാസിയെ പിടിച്ചുപറിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കൽ നിർബന്ധമാണ്. ആവശ്യത്തിന് വിമാനങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ വൈമനസ്യം തുടരുന്നതിനാൽ അമിത നിരക്ക് ഇൗടാക്കുന്ന ചൂഷകർക്ക് കാര്യങ്ങൾ എളുപ്പമാവുകയാണ്. മുൻനിര സാമൂഹിക സംഘടനകളായ കെ.എം.സി.സി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, മറ്റ് എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷനുകൾ എന്നിവയെല്ലാം പരമാവധി കുറഞ്ഞ നിരക്കിൽ ആളുകളെ നാട്ടിലെത്തിക്കാൻ വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നുണ്ട്. എന്നാൽ അവർ ഇൗടാക്കുന്നതിനേക്കാൾ 100 മുതൽ 500വരെ ദിർഹം അധികമാണ് മറ്റു പല ഏജൻസികളും ഇൗടാക്കുന്നത്. വിമാനത്തിന് അനുമതി ലഭിച്ചിട്ടില്ലാത്തവർ പോലും പണം പിരിക്കുന്നതായി സൂചനയുണ്ട്. വിമാനത്തിലേക്ക് ആളുകളെ കമീഷൻ വ്യവസ്ഥയിൽ കാൻവാസ് ചെയ്യുന്നവരും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.