അബൂദബി: എമിറേറ്റിലെ വിനോദസഞ്ചാര മേഖലക്ക് മികച്ച സംഭാവനകൾ അർപ്പിച്ച 13 ഇന്ത്യന്‍ സ്ഥാപനങ്ങളെ അനുമോദിച്ച് അബൂദബി സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് (ഡി.സി.ടി). ഡൽഹിയിലും മുംബൈയിലുമായി പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചാണ് ഇന്ത്യയിലെ ടൂറിസം പങ്കാളികളെ ഡി.സി.ടി അനുമോദിച്ചത്. അബൂദബിയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാംസ്ഥാനം കൈവരിച്ച സാഹചര്യത്തിലാണ് പ്രത്യേക ആഘോഷ പരിപാടികൾ ഇന്ത്യൻ നഗരങ്ങളിൽ സംഘടിപ്പിച്ചത്.
ഒബ്റോയി ന്യൂഡല്‍ഹി, സെന്റ് റെഗിസ് മുംബൈ എന്നിവിടങ്ങളിലായി നടന്ന ആഘോഷച്ചടങ്ങുകളിൽ ഡി.സി.ടിയിലെ ടൂറിസം ഡയറക്ടര്‍ ജനറല്‍ സാലിഹ് മുഹമ്മദ് അല്‍ ഗസിരി, ഡി.സി.ടിയിലെ അന്താരാഷ്ട്ര പ്രവര്‍ത്തന വിഭാഗം ഡയറക്ടര്‍ അബ്ദുല്ല യൂസുഫ് തുടങ്ങിയവര്‍ അടക്കമുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.
അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിന്റെ മുന്‍നിര വ്യാപാര പങ്കാളികളും ട്രാവല്‍ ഏജൻസികളും അടക്കമുള്ളയിൽ നിന്നായി നൂറിലധികം പേരും ചടങ്ങിൽ സംബന്ധിച്ചു. അബൂദബിയും ഇന്ത്യയും ചേര്‍ന്ന് കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ കഠിനാധ്വാനം ചെയ്ത പങ്കാളികൾക്കുള്ള അംഗീകാരമാണ് ഇതെന്ന് അബ്ദുല്ല യൂസുഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.