പ്രവാസിയുടെ മൃതദേഹം നാട്ടിേലക്കയക്കാനുള്ള ഉത്തരവാദിത്തം സ്പോൺസർ എന്ന തൊഴിലുടമക്കാണ്. ഇവർ സ്വദേശികളായിരിക്കും. വിദേശരാജ്യത്തെ നിയമപരമായ നിബന്ധനയാണ് സ്ഥാപനത്തിെൻറയും വ്യക്തികളുടെയും സ്പോൺസർമാർ സ്വദേശികൾ വേണമെന്നത്. താൻ സ്പോൺസറായ സ്ഥാപനത്തിൽ മരിച്ച തൊഴിലാളിയാരെന്നു പോലും അവർ അറിയണമെന്നില്ല. കടയും സ്ഥാപനങ്ങളും നടത്തുന്ന പ്രവാസികളാണ് യഥാർഥത്തിൽ അതിെൻറ ഉടമകൾ. അവരിൽ എല്ലാവർക്കും മൃതദേഹം കൊണ്ടുപോകാനുള്ള വലിയ ചെലവ് താങ്ങാനുമാവില്ല.
പ്രവാസികളിൽ 80 ശതമാനത്തോളം സാധാരണക്കാരും താഴ്ന്ന വരുമാനക്കാരുമാണ്. കഫറ്റീരിയ, ഗ്രോസറി, ബാർബർഷോപ്പ്, തുടങ്ങിയവ നടത്തുന്നവർക്ക് സാധാരണ തൊഴിലാളിയുടെ ശമ്പളത്തിെൻറ അഞ്ചും ആറും മടങ്ങ് വരുന്ന ചെലവ് പെെട്ടന്ന് കൈയിൽനിന്ന് എടുക്കാനാവില്ല. തൊഴിലാളിയെപ്പോലെതന്നെ കഷ്ടിച്ചു ജീവിച്ചുപോകുന്ന ‘മുതലാളി’മാരാണ് കൂടുതൽ. അതേസമയം, ജീവനക്കാരുടെ ചികിത്സക്കും മരിച്ചാൽ നാട്ടിലേക്ക് കൊണ്ടുപോകാനുമുള്ള മുഴുവൻ ചെലവുകളും വഹിക്കുന്ന സ്ഥാപനങ്ങളും വൻകിട കമ്പനികളും നിരവധിയുണ്ട്. ചികിത്സക്കോ അവശ്യഘട്ടങ്ങളിൽ നാട്ടിൽപോകാനോ പണമില്ലാതെ പ്രയാസപ്പെടുന്ന എത്രയോ സാധാരണക്കാരെ പ്രവാസലോകത്ത് കാണാനാകും. പലപ്പോഴും സാമൂഹിക പ്രവർത്തകരും സ്ഥാപനങ്ങളും സന്മനസ്സുള്ളവരുമാണ് ഇവരുടെ സഹായത്തിനെത്തുന്നത്. മരിച്ചാലും ഇതുതന്നെയാണ് സ്ഥിതി.
സഹായമില്ലെങ്കിൽ വൈകും
നയതന്ത്ര ഒാഫിസുകളിൽ പിടിപാടുള്ള, ഇൗ രംഗത്ത് മുൻപരിചയമുള്ളവരുടെ സഹായമില്ലെങ്കിൽ എല്ലാ നടപടികളും വൈകും. പണത്തിനായും ചിലപ്പോൾ ഒാടേണ്ടിവരും. സ്പോൺസർ ഒഴിഞ്ഞുമാറുന്ന കേസുകളിൽ സാമ്പത്തിക പരാധീനതയുള്ളവരെന്ന് ബോധ്യപ്പെട്ടാൽ ഇന്ത്യൻ എംബസിയും കോൺസുലേറ്റും സഹായിക്കാറുണ്ട്. പേക്ഷ, ഇതിനും സാമൂഹികപ്രവർത്തകർ മിനക്കെടണം. യു.എ.ഇയിൽ ഇത്തരക്കാരുടെ മൃതദേഹം കൊണ്ടുപോകാനുള്ള ചെലവ് പലപ്പോഴും സാമൂഹികപ്രവർത്തകർ പിരിവെടുത്തും മറ്റുമാണ് കണ്ടെത്തുന്നത്. ബിൽ ഹാജരാക്കിയാലേ പിന്നീട് നയതന്ത്ര ഒാഫിസിൽനിന്ന് തുക കിട്ടൂ. അതും എല്ലാ മൃതദേഹങ്ങൾക്കും കിട്ടുകയുമില്ല. എന്നാൽ, നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്താനും ബംഗ്ലാേദശും വരെ തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങൾ പൂർണമായും സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത് എന്നറിയുേമ്പാഴാണ് ഇന്ത്യക്കാരെൻറ തല താഴുക. പാകിസ്താൻ അധികൃതർ മൃതദേഹത്തിെൻറ മാത്രമല്ല കൂടെപോകുന്നയാൾക്കും ടിക്കറ്റെടുത്ത് നൽകും.
വിദേശത്ത് മരിക്കുന്ന ബംഗ്ലാദേശികളുടെ മൃതദേഹം സൗജന്യമായാണ് ദേശീയ വിമാനക്കമ്പനിയായ ‘ബിമാൻ’ നാട്ടിലെത്തിക്കുന്നത്. വിദേശത്ത് കഴിയുന്ന ഒരു കോടി ബംഗ്ലാദേശികൾ അയക്കുന്ന പണം രാജ്യത്തിെൻറ സമ്പദ്ഘടനക്ക് വലിയ താങ്ങാെണന്ന് പറഞ്ഞുകൊണ്ടാണ് 2002ൽ ബംഗ്ലാദേശ് സർക്കാർ ഇൗ സൗജന്യം തുടങ്ങിയത്. 2015-16ൽ 3051 മൃതദേഹങ്ങളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇങ്ങനെ ബംഗ്ലാേദശിൽ എത്തിച്ചത്. എന്നിട്ടും ഇന്ത്യക്ക് എന്തുകൊണ്ട് ഇതിന് സാധിക്കുന്നില്ലെന്ന ചോദ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മൃതദേഹം കൊണ്ടുപോകുന്നത് സൗജന്യമാക്കണമെന്ന പതിവ് ആവശ്യം എല്ലാ പ്രവാസി ഭാരതീയ സമ്മേളനങ്ങളിലും മുഴങ്ങാറുണ്ട്. ഏറ്റവും ചുരുങ്ങിയത് പ്രവാസിയുടെ അന്ത്യയാത്രയെ ചരക്കുകളുടെ നിരക്ക് പട്ടികയിൽ നിന്ന് മാറ്റണമെന്ന ആവശ്യമെങ്കിലും പരിഗണിക്കണമെന്ന ദീനരോദനമാണ് മുഴങ്ങുന്നത്.
തട്ടിപ്പുമായി ചിലർ
മൃതദേഹത്തിെൻറ പേരിൽ തട്ടിപ്പ് നടത്തുന്ന ചില കള്ളനാണയങ്ങളുെണ്ടന്ന് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. മൃതദേഹം കൊണ്ടുപോകാനുള്ള ചെലവ് കൂടെയുള്ളവരിൽനിന്ന് വാങ്ങിയശേഷം പിന്നീട് ആ തുക നയതന്ത്ര ഒാഫിസിൽനിന്ന് വാങ്ങുന്നതാണ് രീതി. നയതന്ത്ര ഉദ്യോഗസ്ഥർ മൃതദേഹം കൊണ്ടുപോകുന്ന നടപടിക്രമങ്ങൾക്കൊപ്പം സദാ ഉണ്ടെങ്കിൽ ഇൗ തട്ടിപ്പ് തടയാനാകും. തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ മൃതദേഹം കൊണ്ടുപോകാൻ സഹായിക്കുന്നവർക്ക് എത്ര തുകയും പ്രതിഫലമായി നൽകാൻ തയാറാകുന്ന സമ്പന്നരുണ്ട്.
അവരെ ചൂഷണം ചെയ്യുന്നവരുമുണ്ട്. എന്നാൽ, ഇൗ മേഖലയിലെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകരെല്ലാം നിസ്വാർഥമായി പ്രവർത്തിക്കുന്നവരും ഒരു പ്രതിഫലവും വാങ്ങാത്തവരുമാണ്. പലപ്പോഴും സ്വന്തം കീശയിൽനിന്ന് കാശുചെലവാക്കിയാണ് ഒരു പരിചയവുമില്ലാത്തവർക്ക് ഇവർ അന്ത്യയാത്ര ഒരുക്കുന്നത്.
സ്വന്തം ജോലിപോലും മറന്ന് ഉൗണും ഉറക്കവുമില്ലാതെ ഒാടിനടക്കുന്ന ഇവർക്ക് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ നിയമനം നൽകണമെന്ന ആവശ്യവും ഇപ്പോൾ ഉയരുന്നുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.