ദുബൈ: 'പ്രിയപ്പെട്ട അബ്ദുൽ ജലീൽ, നിങ്ങൾ യു.എ.ഇയിലുണ്ടെന്നറിയാം. നിങ്ങൾ വരുന്നതും കാത്ത് ഒരു കുടുംബം നാട്ടിലുണ്ട്. റിഷിനും റിൻസിക്കും അവരുടെ ഉപ്പയെ വേണം.
ഹബീബക്ക് അവളുടെ ഭർത്താവിനെ കാണണം...' ഏഴു മാസം മുമ്പ് യു.എ.ഇയിൽ കാണാതായ തിരൂർ കുറ്റൂർ സ്വദേശി അബ്ദുൽ ജലീലിനായുള്ള കാത്തിരിപ്പിലാണ് കുടുംബം. ഷാർജയുടെ പലഭാഗങ്ങളിലായി ജലീലിനെ മിന്നായംപോലെ കണ്ടവരുണ്ടെങ്കിലും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മുന്നിൽ വരാതെ നടക്കുകയാണയാൾ. എമിഗ്രേഷൻ രേഖകൾ പ്രകാരം ജലീൽ ഇപ്പോഴും യു.എ.ഇയിലുണ്ടെന്നാണ് വിവരം.
പതിറ്റാണ്ടിലേറെയായി യു.എ.ഇയിൽ ഹെൽപറായും വാച്ച്മാനായും ജോലി ചെയ്തിരുന്ന ജലീലിനെ കഴിഞ്ഞ ഫെബ്രുവരി 16നാണ് കാണാതായത്. നാട്ടിൽ പോയി തിരിച്ചെത്തിയശേഷം പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. യു.എ.ഇയിലുള്ള ജ്യേഷ്ഠൻ കബീറും ഭാര്യാസഹോദരൻ ഷാഫിയും സുഹൃത്തുക്കളും പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഷാർജയിലെ ചില ഷോപ്പുകളിൽനിന്ന് ജലീൽ ഇറങ്ങിപ്പോകുന്നത് കണ്ടതായി ചിലർ പറഞ്ഞിരുന്നു.
എന്നാൽ, ഈ ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. ഭാര്യ ട്യൂഷൻ സെന്‍ററിൽ ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുപോകുന്നത്.
ജലീലിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണം. ഫോൺ: 055 484 4693 (കബീർ), 055 613 1298 (ഷാഫി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.