1985സെപ്റ്റംബർ അവസാനം മലപ്പുറം ജില്ലയിലെ എടവണ്ണ പോസ്റ്റോഫീസിലേക്ക് ഒരു കത്ത് വന്നു. കത്തിലെ ഫ്രം വിലാസം കണ്ട് പോസ്റ്റുമാനും പോസ്റ്റുമാസ്റ്ററുമടക്കം ഒന്നമ്പരന്നു. കത്ത് വന്നിരിക്കുന്നത് സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസിൽ നിന്നാണ്. കത്ത് എത്തേണ്ടത് 'ജാസ്മിൻ' എന്ന വിലാസക്കാരിക്ക്. കത്ത് സ്വീകരിക്കേണ്ട ആളെ കണ്ടപ്പോഴാണ് പേസ്റ്റ്മാൻ ശരിക്കും ഞെട്ടിയത്. ഒരു എട്ടാം ക്ലാസുകാരി പെൺകുട്ടി. കത്തിൽ ഇങ്ങനെ പറയുന്നു 'പ്രിയ ജാസ്മിൻ, നിങ്ങൾ സെപ്റ്റംബർ 9ന് അയച്ച കത്തിന് പ്രധാനമന്ത്രിയുടെ നന്ദി. അദ്ദേഹം നിങ്ങൾ ഉന്നയിച്ച വിഷയങ്ങൾ കുറിച്ചുവെച്ചിട്ടുണ്ട്.
അദ്ദേഹത്തിെൻറ കുടുംബ ഫോട്ടോ ലഭ്യമാകുേമ്പാൾ താങ്കൾക്ക് അയച്ചു തരുന്നതാണ് '. രാഷ്ട്രീയവും അതിെൻറ സങ്കീർണതകളൊന്നും അറിയാത്ത പ്രായത്തിലാണ് ജാസ്മിൻ രാജീവിന് കത്തയക്കുന്നത്. രാജ്യത്തിെൻറ ഉന്നത പദമേറ്റെടുത്ത നേതാവിനോട് എട്ടാംക്ലാസുകാരിക്ക് തോന്നിയ ആരാധന. കത്തയക്കാൻ ആലോചിക്കുേമ്പാൾ വിലാസവും ഭാഷയും ഒന്നുമറിയുമായിരുന്നില്ല. ബിസിനസുകാരനായ പിതാവിെൻറ അക്കൗണ്ടൻറായ സൈതലവിയാണ് ജാസ്മിൻ മലയാളത്തിലെഴുതിയ കത്ത് ഇഗ്ലീഷിലാക്കിയത്.To, Prime ministers office എന്ന വിലാസത്തിലേക്ക് കത്തയച്ചു. അന്ന് മനസിൽ തോന്നിയ വിവിധ വിഷയങ്ങൾ ചേർത്താണ് കത്തെഴുതിയതെന്ന് ജാസ്മിൻ പറയുന്നു. മറുപടി പ്രതീക്ഷിച്ചതല്ല, എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ പ്രധാനമന്ത്രി ശ്രദ്ധിച്ചതായി അറിയിച്ച് മറുപടി വന്നത് ആഹ്ലാദം നിറച്ചു. പിന്നീട് വീണ്ടും വീണ്ടും കത്തുകളെഴുതി. ഒപ്പിട്ട ഫോട്ടോ തന്നെ അയച്ചു.
രാജീവ് ഗാന്ധി അയച്ച കത്തുകളും ഫോട്ടോയും നിധിപോലെ സൂക്ഷിക്കുകയാണ് ഇപ്പോഴും ജാസ്മിൻ. കുട്ടിയായിരിക്കെ രാജീവിന് കത്തെഴുതിയെന്ന് പറയുേമ്പാൾ പലരും വിശ്വസിച്ചിരുന്നില്ലെന്നും നിലവിൽ കുടുംബ സമേതം യു.എ.ഇയിൽ താമസിക്കുന്ന ജാസ്മിൻ പറയുന്നു. രാജീവ് ഗാന്ധി 1991മെയ് 21ന് രാജീവ് കൊല്ലപ്പെട്ടപ്പോൾ പ്രിയപ്പെട്ടവരാരോ നഷ്ടപ്പെട്ട വേദനയായിരുന്നു ജാസ്മിന്. മകൾക്ക് രാജീവിനോടുള്ള പ്രിയമറിയാവുന്ന പിതാവ് ആദ്യമൊന്നും ജാസ്മിനോട് വിവരം പറഞ്ഞില്ല. സുഹൃത്തുക്കൾ പലരും ജാസ്മിനെ ആശ്വാസ വാക്കുകളുമായി വിളിച്ചു. വിദ്യാർഥികാലത്ത് രാജീവിനെ കുറിച്ച എല്ലാ വാർത്തകളും എഴുത്തുകളും വായിക്കാറുണ്ടായിരുന്നു. ഹോസ്റ്റൽ മുറിയുടെ ചുവരിൽ അദ്ദേഹത്തിന്റെ മനോഹര ചിത്രങ്ങളും സൂക്ഷിച്ചിരുന്നു.
രാജീവിെൻറ രക്തസാക്ഷിത്തത്തിന് 30ാം വർഷമാകുേമ്പാൾ ഒരു കൊച്ചുപെൺകുട്ടിയുടെ കത്തിന് പോലും പരിഗണന നൽകിയ, യുവാക്കൾക്കും വിദ്യാർഥികൾക്കും ഏറെ പ്രതീക്ഷ പകർന്ന മികച്ച ഒരു നേതാവാണ് നിനവിലെത്തുന്നത്. തെൻറ കുട്ടിക്കാലത്തെ, അല്ല ജീവിതത്തിലെ തന്നെ അഭിമാനമായ ആ കത്തുകൾ നിധിപോലെ സൂക്ഷിച്ചാണ് ജാസ്മിൻ രാജീവ് സ്മരണ നിലനിർത്തുന്നത്. ദുബൈ ഖിസൈസിൽ ഭർത്താവ് സാജിദ് മൂപ്പനും മൂന്നു മക്കൾക്കുമൊപ്പം കഴിയുകയാണ് പഴയ എട്ടാംക്ലാസുകാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.