???? ?????? ???????? ???????????? ????????????? ???????????????? ????? ????????? ??????

ആല്‍ബര്‍ട്ട് ജോയിയുടെ ഭൗതിക ദേഹം നാട്ടിലെത്തിച്ചു

റാസല്‍ഖൈമ: വിനോദ യാത്രക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച പത്തനംതിട്ട കോന്നി സ്വദേശി ആല്‍ബര്‍ട്ട് ജോയിക്ക് (18) അന്തിമോപചാരമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച്ച റാക് സെയ്ഫ് ആശുപത്രിയിലെത്തിയത് നൂറുകണക്കിന് പേര്‍. കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ജുല്‍ഫാര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ബിര്‍ല ഇൻസ്​റ്റിറ്റ്യൂട്ട്, റാസല്‍ഖൈമയിലെ  കൂട്ടായ്മ  പ്രതിനിധികൾ തുടങ്ങിയവരും പ്രാര്‍ഥനയില്‍ പങ്കാളികളായി. ദു$ഖസാന്ദ്ര അന്തരീക്ഷത്തില്‍ നടന്ന  പ്രാര്‍ഥനയില്‍ പങ്കെടുത്തവര്‍ കണ്ണീരണിഞ്ഞാണ് ആശുപത്രിയങ്കണം വിട്ടത്. മനസാന്നിധ്യത്തോടെ പ്രാര്‍ഥനയില്‍ പങ്കെടുത്ത ആല്‍ബര്‍ട്ടി​​െൻറ മാതാവ് വല്‍സമ്മക്ക് അവസാനം ദു$ഖം നിയന്ത്രിക്കാനായില്ല.

റാക് സ​െൻറ്​ ആൻറണി ഓഫ് പാദുവ ചർച്ചിലെ ഫാ. തോമസ് അമ്പാട്ടുകുഴി, സ​െൻറ്​ ഗ്രിഗോറിയോസ് ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ഫാ. ജോര്‍ജ് പെരുമ്പട്ടത്ത് തുടങ്ങിയവര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.  പിതാവ് ജോയ്, മാതാവ് വല്‍സമ്മ, സഹോദരി ക്രിസ്റ്റി തുടങ്ങിയവരും അനുഗമിച്ചു. സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച്ച രാവിലെ പത്തിന് പത്തനംതിട്ട കോന്നിയിലെ ആല്‍ബര്‍ട്ടി​​െൻറ വസതിയിലും തുടര്‍ന്ന് ആവോലിക്കുഴി ദേവാലയത്തിലും നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാര്‍ത്താണ്ഡം ഭദ്രാസനാധ്യക്ഷന്‍ വിന്‍സ​െൻറ്​ മാര്‍ പൗലോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. വൈകുന്നേരം 5.45ന് ദേവാലയത്തിലും രണ്ടാം ശുശ്രൂഷ എട്ട് മണിക്ക് ഫാ. മോണ്‍ ജോസഫ് കുരുമ്പിലത്തേലി​​െൻറ കാര്‍മികത്വത്തില്‍ ഭവനത്തിലും നടക്കും.

നവംബര്‍ 16ന് ഫുജൈറയിലെ മദയിലുണ്ടായ ഉരുള്‍പൊട്ടലിനത്തെുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ആല്‍ബര്‍ട്ടും വാഹനവും ഒലിച്ചുപോയത്. യു.എ.ഇ അധികൃതരുടെയും ജുല്‍ഫാര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ജീവനക്കാരുടെയും നേതൃത്വത്തില്‍ ശ്രമകരമായ തെരച്ചിലാണ്  നടന്നത്. ഏഴാം ദിനം ബുധനാഴ്ച്ച ഒമാന്‍ റോയല്‍ പോലിസും യു.എ.ഇ അധികൃതരും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ഒമാന് കീഴിലെ ഡാമില്‍ നിന്ന് ആല്‍ബര്‍ട്ടി​​െൻറ ചേതനയറ്റ ശരീരം കണ്ടെടുക്കുകയായിരുന്നു.

Tags:    
News Summary - death of Albert Joy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.