സമീർ

ജോലിക്ക് ഇറങ്ങവെ വേങ്ങര സ്വദേശി ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി

അൽ ഐൻ : മലപ്പുറം, വേങ്ങര ഇരിങ്ങല്ലൂർ  കോട്ടപ്പറമ്പ് സ്വദേശി  മേലേതൊടി  സമീർ  (45) വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം മൂലം അൽ ഐനിൽ നിര്യാതനായി.  അൽഐൻ ഖബീസിയിലെ അൽ ഹത്താ സാലൂൺ ഉടമയാണ്.വ്യാഴം രാവിലെ ജോലിക്ക് പോകുന്ന ഒരുക്കത്തിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് താമസ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

റസീനയാണ് ഭാര്യ, മക്കൾ: സിനാൻ,  റയാൻ. അൽ ഐൻ, അൽ ജീമി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി  നാട്ടിലേക്ക്  കൊണ്ട് പോകാനുള്ള ശ്രമം നടക്കുന്നു.  

Tags:    
News Summary - death malayali in al ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.