ദുബൈ: മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി തയ്യുള്ളയില്‍ ഹസന് (65) ഹൃദയാഘാതംമൂലം നിര്യാതനായി. ദുബൈയില്‍ പ്രവാസിയായിരുന്ന ഹസന് കുറച്ചുവര്‍ഷമായി നാട്ടില്‍ ബിസിനസ് നടത്തിവരുകയായിരുന്നു. വട്ടംകുളം പരേതനായ തയ്യുള്ളയില്‍ അബൂബക്കര്‍ ഹാജിയുടെയും ആയിഷയുടെയും മൂത്തമകനാണ്.
കൈരളി ടി.വി മിഡിലീസ്റ്റ് ന്യൂസ് ഹെഡ് ടി. ജമാലുദ്ദീെൻറ ജ്യേഷ്ഠനാണ്. ഭാര്യ: റുഖിയ്യ. മക്കള്‍: ഷമീര്‍, ശിഹാബ് (ഇരുവരും യു.എ.ഇ), അഫ്സല്, ഹൈറുന്നിസ. മരുമക്കള്‍: മൊയ്തീന്, സലീന, റംസിയ. മറ്റു സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ, അബൂബക്കര്‍ സിദ്ദീഖ്, അലി, യൂനുസ്, നഫീസ, ജമീല, സുബൈദ, നസീമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.