റാസൽഖൈമ: മലപ്പുറം തിരൂർ നിറമരുതൂർ ചക്കരമൂല സ്വദേശി കാരിയരക്കൽ ഇസ്മായിൽ (44) റാസൽഖൈമയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. റാസൽഖൈമ മഹ്മൂറയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തുവരുകയായിരുന്നു. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: തിത്തിമ്മു. ഭാര്യ: അസൂറ. മക്കൾ: മുഹമ്മദ് ഷമീൽ, മുഹമ്മദ് ഷിഫിൻ. സഹോദരൻ: അബ്ദുൽ ലത്തീഫ്. റാക് സൈഫ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടി പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് റാക് കെ.എം.സി.സി റെസ്ക്യു വിങ് ജനറൽ കൺവീനർ ഹസൈനാർ കോഴിച്ചെന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.