ദുബൈ: സിനിമാ പരസ്യത്തിലെ കുഴിവിവാദത്തിൽ പോസ്റ്ററിനെ അനുകൂലിച്ച് നടൻ ഇർഷാദ്. എന്നാൽ, സിനിമ പ്രമോഷനുവേണ്ടി ഇത്തരം പ്രചാരണം നടത്തുമ്പോൾ സത്യാവസ്ഥകൂടി അന്വേഷിക്കണമായിരുന്നു എന്ന് സംവിധായകൻ എം.എ. നിഷാദ്. ടൂ മെൻ സിനിമയുടെ റിലീസിനു മുന്നോടിയായി ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
'ന്നാ താൻ കേസ് കൊട്'എന്ന സിനിമയുടെ പരസ്യത്തിൽ റോഡിലെ കുഴികൾകൂടി പരാമർശിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വിവാദം ചൂടുപിടിക്കുന്നതിനിടെയാണ് സിനിമാരംഗത്തുള്ളവരുടെ പ്രതികരണം. കുഞ്ചാക്കോ ബോബന്റെ സിനിമക്ക് റോഡിലെ കുഴികളുമായി ബന്ധമുള്ളതിനാൽ പോസ്റ്റർ തെറ്റല്ലെന്നും സർക്കാറിനെ വിമർശിക്കാൻ അവകാശമുണ്ടെന്നും നടൻ ഇർഷാദ് പ്രതികരിച്ചു.
എന്നാൽ, സംവിധായകൻ എം.എ. നിഷാദിന്റെ നിലപാട് മറ്റൊന്നായിരുന്നു. എന്തും സിനിമയുടെ പരസ്യത്തിനായി ഉപയോഗിക്കാമെന്നും എന്നാൽ, സത്യാവസ്ഥകൂടി പരിഗണിച്ചായിരിക്കണമെന്നും നിഷാദ് പറഞ്ഞു. കേന്ദ്രസർക്കാർ മൂടേണ്ട കുഴി സംസ്ഥാന സർക്കാർ മൂടണം എന്ന് വാശിപിടിക്കരുത്. വിവാദമായ വിഷയം ഹൈലൈറ്റ് ചെയ്താൽ അതിന് പിന്നിൽ അജണ്ടയുണ്ടോ എന്ന് മനസ്സിലാക്കാൻ കൂടുതൽ ബുദ്ധി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.