മ​ല​യാ​ളി​താ​രം ബാ​സി​ൽ ഹ​മീ​ദ്

യു.​എ.​ഇ​ക്ക്​ തോ​ൽ​വി: ട്വ​ന്‍റി20 പ​ര​മ്പ​ര കി​വീ​സി​ന്

ദു​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നേ​ടി​യ ച​രി​ത്ര​വി​ജ​യം ആ​വ​ർ​ത്തി​ക്കാ​ൻ യു.​എ.​ഇ​ക്കാ​യി​ല്ല. ഞാ​യ​റാ​ഴ്ച ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ കി​വീ​സി​​ന്​ അ​നാ​യാ​സ ജ​യം.​ ഇ​തോ​ടെ സ​ന്ദ​ർ​ശ​ക​ർ 2-1ന് ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി.


ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യെ 32 റ​ൺ​സി​ന് തോ​ൽ​പി​ച്ചാ​ണ് കി​വീ​സ് പ​ര​മ്പ​ര നേ​ടി​യ​ത്. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് നേ​ടി​യ 166 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കാ​ൻ യു.​എ.​ഇ​ക്ക് ആ​യി​ല്ല. നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134 റ​ൺ​സാ​ണ് യു.​എ.​ഇ​യു​ടെ സ്കോ​ർ. ഒ​രു സി​ക്സ​റും ര​ണ്ട് ബൗ​ണ്ട​റി​യു​മ​ട​ക്കം പു​റ​ത്താ​കാ​തെ 24 റ​ൺ​സ് എ​ടു​ത്ത മ​ല​യാ​ളി​താ​രം ബാ​സി​ൽ ഹ​മീ​ദും, 36 പ​ന്തി​ൽ​നി​ന്ന് 42 റ​ൺ​സെ​ടു​ത്ത അ​യാ​ൻ അ​ഫ്സ​ൽ ഖാ​നും യു.​എ.​ഇ നി​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. ന്യൂ​സി​ല​ൻ​ഡി​ന്‍റെ വി​ൽ​യ​ങ്ങും മാ​ർ​ക് ചാ​പ്മാ​നും അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി.

Tags:    
News Summary - Defeat to UAE: Twenty20 legacy for Kiwis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.