ദുബൈ: താൻ അബൂദബിയിലേക്ക് വന്നത് ലവ് ജിഹാദ് ഒാപറേഷെൻറ ഭാഗമാണെന്ന ആരോപണം തള് ളി ഡൽഹിയിൽനിന്നുള്ള മലയാളി പെൺകുട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ഇവിടേക്ക് പുറപ്പെട്ടതെന്നും പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പെണ ്കുട്ടി അബൂദബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു. ഡൽഹി ചാണക്യപുരിയിലെ കോളജിൽ ബിരുദ വിദ്യാർഥിനിയായിരുന്ന പെൺകുട്ടി ഏതാനും ദിവസം മുമ്പാണ് യു.എ.ഇയിൽ എത്തിയത്.
മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി ഡിഫൻസ് കോളനി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിെൻറ തുടര്‍ച്ചയായാണ് അബൂദബിയിലെ ഇന്ത്യന്‍ എംബസി പെണ്‍കുട്ടിയെയും ഒപ്പമുള്ള യുവാവിനെയും വിളിച്ചുവരുത്തിയത്. തുടർന്ന് തെൻറ വരവിെൻറ രീതിയും ഉദ്ദേശ്യവും കുട്ടി ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ല അബൂദബിയിലേക്ക് എത്തിയതെന്ന് പറഞ്ഞ കുട്ടി ലവ് ജിഹാദ് ആരോപണങ്ങളും നിഷേധിച്ചു.
പ്രായപൂര്‍ത്തിയായ വ്യക്തി ആയതിനാല്‍ ഇവരെ യുവാവിനൊപ്പം എംബസി തിരിച്ചയക്കുകയായിരുന്നു. പെണ്‍കുട്ടി നല്കിയ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും മാതാപിതാക്കള്‍ക്കും കൈമാറിയിട്ടുണ്ടെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി. ടൂറിസ്റ്റ് വിസയിലാണ് അവർ അബൂദബിയിലെത്തിയത്. ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികള്‍ എംബസി സ്വീകരിച്ചിട്ടുണ്ട്. യു.എ.ഇയില്‍നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് എംബസിയിലെത്തിയതെന്ന പ്രചാരണം എംബസി നിഷേധിച്ചു. പെണ്‍കുട്ടിയുടെ മാതാവും സഹോദരനും ഡല്‍ഹിയില്‍നിന്ന് അബൂദബിയിലെത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.