ദുബൈ: രണ്ട് അപരിചിതർ ചേർന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമം പരാജയപ്പെടുത്തി ഡെലിവറി റൈഡർ. ദുബൈ ഇന്റർനാഷനൽ സിറ്റിയിലാണ് സംഭവം. തെരുവിലൂടെ സഞ്ചരിക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം റൈഡറുടെ ശ്രദ്ധയിൽ പെട്ടത്. സ്ത്രീയെ അക്രമികൾ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ബലം പ്രയോഗിക്കവെ തടയുകയായിരുന്നു. ഇതു കണ്ട പരിസരത്തുള്ളവരും എത്തിയതോടെ അജ്ഞാതർ ഇവിടെനിന്ന് രക്ഷപ്പെട്ടു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും സ്ത്രീയെ അധികൃതരെ ഏൽപിക്കുകയും ചെയ്തെന്ന് ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ ഡെലിവറി റൈഡർ മൊഴി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്രമികളെ രണ്ടുപേരെയും പിന്നീട് പിടികൂടി. സ്ത്രീയുടെ സഹോദരൻ തന്നെയാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. സ്ത്രീയും സഹോദരനും തമ്മിലെ സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നും മൊഴിയിലുണ്ട്. തുടർന്ന് സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.