ദുബൈ: കുട്ടികളെ കൃത്യസമയത്ത് സ്കൂളിൽ ചേർത്തില്ലെങ്കിൽ 5000 ദിർഹം പിഴയും തടവും ശിക്ഷ നൽകുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിന് അവകാശമുണ്ട്. നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരം നൽകും. കുട്ടികളെ പരിപാലിക്കാൻ ചുമതലയുള്ളവർ അത് നിർവഹിക്കാത്തത് കുറ്റകരമാണ്. നിശ്ചിത സമയത്ത് വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർക്കാത്തതും അകാരണമായി വിദ്യാഭ്യാസം നിഷേധിക്കുന്നതും കുറ്റകരമാണെന്നും കോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.