ദുബൈ: ലോക ഡെർമറ്റോളജി ആൻഡ് ലേസർ കോൺഫറൻസും പ്രദർശനവും 'ദുബൈ ഡെർമ' ജൂലൈ ആറ് മുതൽ എട്ട് വരെ ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കും. 110 രാജ്യങ്ങളിലെ 14,500 ശാസ്ത്രജ്ഞരും ഡോക്ടർമാരും സ്പെഷലിസ്റ്റുകളും പങ്കെടുക്കും.
വിദഗ്ധർ നടത്തുന്ന ശിൽപശാലകളും കോഴ്സുകളും ഇതോടൊപ്പം നടക്കും. 'ചർമ ആരോഗ്യം നമ്മുടെ ആശങ്കയാണ്' എന്ന തലക്കെട്ടിലാണ് 20ാം എഡിഷൻ നടക്കുന്നത്. ഡെർമറ്റോളജിസ്റ്റ്, ഏസ്തെറ്റിക് സ്പെഷലിസ്റ്റ്, സർജൻമാർ, ലേസർ വിദഗ്ധൻമാർ, ഹെയർ സ്പെഷലിസ്റ്റ് തുടങ്ങിയവർ പങ്കെടുക്കും.
കോവിഡ് കാലത്ത് ആഗോളമേളകൾ സുരക്ഷിതമായി സംഘടിപ്പിക്കാൻകഴിയുമെന്ന് ദുബൈ ഒരിക്കൽകൂടി തെളിയിക്കുകയാണെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ അവാധ് അൽ കെത്ബി പറഞ്ഞു.
250 രാജ്യാന്തര കമ്പനികളുടെ 500 ബ്രാൻഡുകളും ആധുനികസംവിധാനങ്ങളും പുതിയ കണ്ടുപിടിത്തങ്ങളും പ്രദർശനത്തിനുണ്ട്. പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പ്രീ കോൺഫറൻസ് കോഴ്സ് നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.