കോവിഡ് രോഗികളുമായി ഇടപഴകിയതിെൻറ അനുഭവങ്ങളുമായിരുന്നു ഡോ. അഭിലാഷ് പങ്കുവെച്ചത്. ഒപ്പം പുതിയ പഠനങ്ങളുടെ റിപ്പോർട്ടുകളും അദ്ദേഹം പങ്കുവെച്ചു. മറ്റു അസുഖങ്ങളിൽനിന്ന് ഭിന്നമായി കോവിഡ് ബാധിച്ചവർക്ക് രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ടെന്നും ഇതാണ് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.യുവിൽ കഴിഞ്ഞ 10 - 20 ശതമാനം രോഗികൾക്ക് രക്തം കട്ടപിടിക്കാറുണ്ട്. ഇത് ഹാർട്ട് അറ്റാക്ക്, സ്ട്രോക് എന്നിവയിലേക്കും എത്താറുണ്ട്. നെഗറ്റിവായശേഷവും ചിലരിൽ ഇത് തുടരാം. കാലിലുണ്ടാകുന്ന രക്തക്കട്ടകളെ ഗൗരവമായെടുക്കണം. ഇവ ശ്വാസകോശത്തിലേക്ക് ബാധിച്ചേക്കാം. തലച്ചോറിന് ചുറ്റുമുള്ള രക്തക്കട്ടകളും അപകടകാരികളാണ്. കാലിൽ നീര്, ഊന്നുേമ്പാൾ വേദന, ബലക്കുറവ്, വിട്ടുമാറാത്ത തലവേദന എന്നിവ രക്തക്കട്ടയുണ്ടാകുന്നതിെൻറ ലക്ഷണങ്ങളാണ്.
സ്ത്രീകൾക്ക് മസിൽ െപയിൻ, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ പുരുഷന്മാരേക്കാൾ കൂടുതലാണ് കണ്ടുവരുന്നത്. കോവിഡ് സമയത്ത് ഹൃദയത്തിെൻറ പ്രവർത്തനശേഷിയെ ബാധിച്ചേക്കാം. ചിലർക്ക് കോവിഡ് മുക്തമായ ശേഷവും ഉണ്ടായേക്കാം.30 ശതമാനം ആളുകളിൽ ഹൃദയത്തിെൻറ പേശികളെ ബാധിക്കാറുണ്ട്. ഇവർക്ക് മറ്റു ലക്ഷണങ്ങളുണ്ടാവണമെന്നില്ല. കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിന് മുമ്പ് ഹൃദയത്തിെൻറ അവസ്ഥയെ കുറിച്ച് ഡോക്ടറുമായി സംസാരിക്കുന്നത് നല്ലതാണ്. ആവശ്യമെങ്കിൽ പരിശോധന നടത്തണം. മണം തിരിച്ചുകിട്ടാത്ത പ്രശ്നം ഇപ്പോഴും തുടരുന്നുണ്ട്. ആറുമാസത്തിനുശേഷമുള്ള കണക്കെടുക്കുേമ്പാഴും പത്തു ശതമാനം പേർക്കും മണം തിരിച്ചുകിട്ടുന്നില്ല. ഒരുവർഷം കഴിയുേമ്പാൾ പോലും പൂർണമായും രോഗമുക്തമാകാത്തവർ നിരവധിയുണ്ട്.
19 വയസ്സിൽ താഴെയുള്ള കുട്ടികൾ രോഗമുക്തരായ ശേഷവും പെെട്ടന്ന് പനി, ശ്വാസംമുട്ട്, ഹൃദയത്തിെൻറ പ്രവർത്തനം കുറയൽ പോലുള്ളവയുണ്ടാകാറുണ്ട്. ഇത് വളരെ കുറച്ചു മാത്രമാണ് കാണുന്നതെങ്കിലും സൂക്ഷിക്കാം. കോവിഡ് ബാധിതർക്ക് മൂന്നുമാസം പ്രതിരോധ ശേഷി ഉണ്ടാകും. അതിനുശേഷം വീണ്ടും വരാൻ സാധ്യതയുണ്ട്. ആശങ്കകളോടെ രോഗത്തെ സമീപിക്കരുത്. ഡോക്ടർമാരുമായി സംസാരിച്ച് പരിശോധനയിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണിതെന്നും ഡോ. അഭിലാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.