നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ വി​​ഭാ​​ഗ​​ത്തി​​ന്​ സ്‌​​പോ​​ർ​​ട്‌​​സ് ട്രീ​​റ്റ്‌​​മെ​​ന്‍റ്​ ഹാ​​ൾ

ദു​​ബൈ: നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​ വി​ഭാ​ഗ​ത്തി​ലെ കു​​ട്ടി​​ക​​ൾ​​ക്ക് മി​​ക​​ച്ച ചി​​കി​​ത്സ ന​​ൽ​​കു​​ന്ന​​തി​​നാ​​യി ദു​​ബൈ ഇ​​ല​​ക്ട്രി​​സി​​റ്റി ആ​​ൻ​​ഡ് വാ​​ട്ട​​ർ അ​​തോ​​റി​​റ്റി (ദി​​വ) ദു​​ബൈ​​യി​​ലെ സെ​​ൻ​​സെ​​സ് റെ​​സി​​ഡ​​ൻ​​ഷ്യ​​ൽ ആ​​ൻ​​ഡ് ഡേ ​​കെ​​യ​​ർ ഫോ​​ർ സ്‌​​പെ​​ഷ​ൽ നീ​​ഡ്‌​​സി​​ൽ സ്‌​​പോ​​ർ​​ട്‌​​സ് ട്രീ​​റ്റ്‌​​മെ​​ന്റ് ഹാ​​ൾ നി​​ർ​​മി​​ക്കു​​ന്നു. മാ​​ന​​സി​​കാ​​രോ​​ഗ്യ രം​​ഗ​​ത്ത്​ മി​​ക​​ച്ച ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​ണ്​ ല​​ക്ഷ്യം. സ​​മൂ​​ഹ​​ത്തി​​ൽ നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​മു​​ള്ള ആ​​ളു​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ലും ശാ​​ക്തീ​​ക​​രി​​ക്കു​​ന്ന​​തി​​ലും ദു​​ബൈ​​യു​​ടെ പ്ര​​ചോ​​ദ​​നാ​​ത്മ​​ക മാ​​തൃ​​ക പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ദി​​വ​​യു​​ടെ ശ്ര​​മ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​ണ് പു​​തി​​യ സൗ​​ക​​ര്യം വാ​​ഗ്ദാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

എ​​ല്ലാ​ത​​രം ചി​​കി​​ത്സ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കും ആ​​വ​​ശ്യ​​മാ​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും സം​​വി​​ധാ​​ന​​ങ്ങ​​ളും സെ​​ന്‍റ​​റി​​ൽ ദി​​വ ഒ​​രു​​ക്കും.

Tags:    
News Summary - DEWA sponsors sports treatment hall for people of determination at Senses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.