ദുബൈ: നോളജ് ആൻഡ് ഹ്യൂമൺ ഡെവലപ്മെൻറ് അതോറിറ്റിയുമായി സഹകരിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി കുട്ടികൾക്കായി കോവിഡ് ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നു. കുട്ടികളിൽ ആരോഗ്യകരമായ ശീലങ്ങൾ വളർത്തുന്നതിനൊപ്പം കോവിഡ് മുൻകരുതലിനെക്കുറിച്ച് ബോധവാന്മാരാക്കാനും ലക്ഷ്യമിട്ടാണ് ഒരുമാസത്തെ കാമ്പയിൻ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടമായി ഡി.എച്ച്.എയുടെ ആരോഗ്യ സുരക്ഷ വിഭാഗം എട്ട് സ്വകാര്യ സ്കൂളുകളിൽ സന്ദർശനം നടത്തും. അടുത്ത ഘട്ടത്തിൽ ഇത് കൂടുതൽ സ്കൂളിലേക്ക് വ്യാപിപ്പിക്കും.
രണ്ടാം ഘട്ടത്തിൽ നേരിട്ടും ഒാൺലൈൻ വഴിയും കുട്ടികളുമായി സംവദിക്കും. എല്ലാ മുൻകരുതലും സ്വീകരിച്ചായിരിക്കും ജീവനക്കാർ സ്കൂളുകളിൽ എത്തുന്നതെന്നും ആരോഗ്യ സുരക്ഷയുടെ ആവശ്യകത മനസ്സിലാക്കി വിദ്യാർഥികളെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യമെന്നും ഡി.എച്ച്.എ ആരോഗ്യ സുരക്ഷ മേധാവി ഡോ. ഹെന്ദ് അൽ അവാധി പറഞ്ഞു. ക്വിസുകൾ പോലുള്ള മത്സരങ്ങളിലൂടെയായിരിക്കും പ്രൈമറി സ്കൂളുകളിലെ കുട്ടികളെ ബോധവത്കരിക്കുക. സെക്കൻഡറി തലത്തിലുള്ള വിദ്യാർഥികൾക്ക് കുറച്ചുകൂടി വിശദമായ ക്ലാസുകൾ നൽകും. അണുനശീകരണം, വീട്ടിൽ തിരിച്ചെത്തിയാൽ ചെയ്യേണ്ട കാര്യങ്ങൾ, സ്കൂൾ ബസിൽ സ്വീകരിക്കേണ്ട മുൻകരുതൽ, പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള നുറുങ്ങുകൾ എന്നിവ ഇവർക്ക് പകർന്നുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.