ഡി.​എ​ച്ച്.​എ​ക്കു​ള്ള പു​ര​സ്കാ​രം ​ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ കൈ​മാ​റു​ന്നു 

പുരസ്കാരത്തിളക്കത്തിൽ ഡി.എച്ച്.എ

ദുബൈ: ദുബൈയുടെ ആരോഗ്യ രംഗത്തിന് കരുത്ത് പകരുന്ന ദുബൈ ഹെൽത്ത് അതോറിറ്റിക്ക് (ഡി.എച്ച്.എ) ഹംദാൻ ബിൻ മുഹമ്മദ് പ്രോഗ്രാമിന്‍റെ അംഗീകാരം. ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ കാർമികത്വതിലാണ് മികച്ച സർക്കാർ സേവനങ്ങൾക്ക് നൽകുന്ന പുരസ്കാരം ഡി.എച്ച്.എക്ക് നൽകിയത്.

രാജ്യത്തിന്‍റെ ആരോഗ്യ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ദുബൈയെ ഏറ്റവും മികച്ച ആരോഗ്യമുള്ള നഗരമാക്കി മാറ്റുന്നതിൽ ഡി.എച്ച്.എ വഹിക്കുന്ന പങ്കിനുള്ള അംഗീകാരം കൂടിയായി ഇത്. ദുബൈ മോഡൽ സെന്‍റർ 2021ലെ ഹംദാൻ ഹബ് പുരസ്കാരവും ഡി.എച്ച്.എക്കാണ് നൽകിയിരുന്നത്. പുരസ്കാരം നേടിയ ഡി.എച്ച്.എയെ അഭിനന്ദിക്കുന്നതായി ശൈഖ് ഹംദാൻ പറഞ്ഞു. പുരസ്കാരം ശൈഖ് ഹംദാൻ സമ്മാനിച്ചു. 

Tags:    
News Summary - DHA at the awards ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.