ദുബൈ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ അഭയാർത്ഥികളാവുകയും ഒറ്റപ്പെടുകയും ചെയ്യുന ്ന മനുഷ്യരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെന്ന് െഎക്യരാഷ്ട്ര സഭയുടെ അഭയാർഥി കൾക്കായുള്ള ഏജൻസിയായ യു.എൻ.എച്ച്.സി.ആർ. അധികൃതരുടെ മുന്നറിയിപ്പ്. ദുബൈ ഇൻറര്ന ാഷനല് ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്‍ഡ് ഡെവലപ്മെൻറ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്സി ബിഷനിലാണ് (ദിഹാദ്) അവർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വ ലിയ വർധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിലവിൽ അഭയാർഥികളുടെ എണ്ണം 26 ദശലക്ഷ മാണ്. മറ്റൊരു 70 ദശലക്ഷം ഒറ്റപ്പെട്ട് കഴിയുന്നുണ്ടെന്ന് മിഡിലീസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും അഭയാർത്ഥികളുടെ ചുമതലയുള്ള ഡയറക്ടർ അമിൻ അവാദ് പറഞ്ഞു.
ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിൽ നിന്നാണ് ഏറ്റവും കൂടുതൽ അഭയാർഥികൾ ഉണ്ടാകുന്നതെന്ന് െഎക്യരാഷ്ട്ര സഭയുടെ കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിച്ചു. 13 ദശലക്ഷത്തോളം പേർ സിറിയക്കുള്ളിലും 5.5 ദശലക്ഷം പേർ സമീപ രാജ്യങ്ങളിലും ദുരിതബാധിതരായി കഴിയുന്നുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ‘ദിഹാദ്’ യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകതൃത്വത്തിലാണ് നടക്കുന്നത്. വേൾഡ് ട്രേഡ് സെൻററിൽ ദുബൈ ഡിപ്പാർട്ട്മെൻറ് ഒഫ് ഇൻഫർമേഷൻ ഡയറക്ടർ ശൈഖ് ഹാഷർ ബിൻ മക്തൂം ആൽ മക്തൂം ഉദ്ഘാടനം ചെയ്തു.
അഭയാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇക്കുറി ദിഹാദ് സംഘടിപ്പിച്ചിരിക്കുന്നത്.
സിറിയൻ പ്രശ്നത്തിെൻറ തുടക്കത്തിൽ അഭയാർത്ഥി പ്രശ്നം നേരിടാൻ അയൽ രാജ്യങ്ങളായ ജോർഡൻ, ലബനൻഏ തുർക്കി എന്നിവക്ക് േവണ്ടത്ര അന്താരാഷ്ട്ര സഹായം കിട്ടിയിരുന്നില്ലെന്ന് ഇൻറർനാഷ്ണൽ ഒാർഗനൈസേഷൻ ഫോർ മൈഗ്രൻറ് ഡയറക്ടർ ജനറൽ അേൻറാണിയോ വിറ്റോറിനോ ചൂണ്ടിക്കാട്ടി. ഇൗ തെറ്റ് ആവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ സമ്മേളനങ്ങൾക്ക് പുറമെ േലാകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൻ.ജി.ഒകൾ 640 പ്രദർശകരും ദിഹാദിൽ പെങ്കടുക്കുന്നുണ്ട്.
രക്ഷാപ്രവർത്തനങ്ങൾക്കും മറ്റും ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങളുമായി ടൊയോട്ട, ഞൊടിയിടയിൽ തയാറാക്കാവുന്ന അടച്ചുറപ്പുള്ള താൽക്കാലിക ടെൻറുകൾ, വൈദ്യുതി ബൈക്കിൽ തയാറാക്കിയ ആംബുലൻസ്, സ്വയം ചൂടാകുന്ന ടിന്നിൽ അടച്ച ആഹാരം തുടങ്ങി കമ്പിളിപുതപ്പുകൾ വരെ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ലോകത്തെ വിവിധ സംഘടനകൾക്ക് പരസ്പരം അറിയാനും ഇടപഴകാനും അവസരമൊരുക്കുന്ന ദിഹാദ് ഇൗ 14 ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.