ദുബൈ: ലാവ്ലിന് കേസുമായി ബന്ധപ്പെട്ട പ്രവാസി വ്യവസായി ദിലീപ് രാഹുലന് ദുബൈയിൽ മൂന്നു വര്‍ഷത്തെ തടവുശിക്ഷ. ദുബൈ ജബല്‍അലി കേന്ദ്രമായ പസഫിക് കണ്‍ട്രോള്‍ എന്ന െഎ.ടി സ്ഥാപനത്തിെൻറ ഉടമയും കൊച്ചി സ്വദേശിയുമായ ദിലീപ് രാഹുലന്, ചെക്ക് കേസിലാണ് ദുബൈ പ്രാഥമിക കോടതി തടവു ശിക്ഷ വിധിച്ചത്. ദിലീപിെൻറ അസാന്നിധ്യത്തിലായിരുന്നു വിധിയെന്ന് അറേബ്യൻ ബിസിനസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.
ഇന്ത്യക്കാരനായ എസ്.ടി. വിനോദ് ചന്ദ്ര നല്‍കിയ പരാതിയിലാണ് വിധി. ദിലീപ് ഒപ്പുവെച്ച, 38 കോടി രൂപയുടെ രണ്ടു ചെക്ക്, ആവശ്യത്തിനു ഫണ്ട് ഇല്ലാത്തതിനെ തുടര്‍ന്നു മടങ്ങിയതിനാണ് കേസ്. എന്നാല്‍, ഇത് വ്യക്തിപരമായ കേസാണെന്നും കമ്പനിക്കു പങ്കില്ലെന്നും പസഫിക് കണ്‍ട്രോള്‍ അറിയിച്ചതായും റിപ്പോർട്ടുണ്ട്. ദിലീപ് എവിടെയാണെന്നു വ്യക്തമല്ല. ഇയാള്‍ക്കെതിരേ ദുബൈ സർക്കാർ ഇൻറർപോൾ വഴി രാജ്യാന്തര അറസ്റ്റ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ, ലാവ്ലിൻ കമ്പനിയില്‍ ബിസിനസ് ഡെവലപ്മെൻറ് ഓഫീസറായിരുന്ന ദിലീപ് രാഹുലനെ, കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 27 നാണ് ശിക്ഷ വിധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 1984ൽ ആസ്ട്രേലിയയിലാണ് രാഹുലൻ പസിഫിക് കൺട്രോൾസ് സ്ഥാപിച്ചത്. പിന്നീട് ദുബൈയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയായിരുന്നു.
കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് ദുബൈയിലെ വിവിധ ബാങ്കുകളിൽ നിന്ന് ലക്ഷകണക്കിന് ദിർഹം വായ്പയെടുത്ത ദിലീപ് രാഹുലൻ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ദുബൈ വിട്ടതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.