ഷാർജ: ജനുവരി മൂന്നുമുതൽ ഷാർജയിൽ നേരിട്ടുള്ള പഠനം തുടരുമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അറിയിച്ചു. 12 വയസ്സിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് 96 മണിക്കൂറിനുള്ളിലെ നെഗറ്റിവ് പി.സി.ആർ പരിശോധന ഫലം ഹാജരാക്കണം. പാഠ്യേതര പ്രവർത്തനങ്ങൾ, പ്രഭാത അസംബ്ലി, സ്കൂൾ യാത്രകൾ എന്നിവ താൽക്കാലികമായി നിർത്തിവെക്കണം. അബൂദബി അടക്കമുള്ള എമിറേറ്റുകൾ രണ്ടാഴ്ചത്തേക്ക് ഓൺലൈൻ പഠനത്തിലേക്ക് മാറാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എമിറേറ്റുകളിൽ അധികൃതർക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ദേശീയ അടിയന്തര നിവാരണ സമിതിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഷാർജ അധികൃതർ തീരുമാനമെടുത്ത്. ദുബൈയും നേരിട്ടുള്ള ക്ലാസുകൾ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.