ദുബൈ: ആഗോള അധ്യാപക പുരസ്കാരം തേടിയെത്തിയത് എന്തുകൊണ്ടാണെന്ന് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിൻഹ് ദിസാലെ ഒരിക്കൽ കൂടി തെളിയിച്ചു. അവാർഡ് തുകയായ പത്ത് ലക്ഷം േഡാളറിെൻറ പകുതി മറ്റ് ഫൈനലിസ്റ്റുകൾക്ക് നൽകുമെന്ന് ദിസാലെ അറിയിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷാകർതൃത്വത്തിൽ യു.എ.ഇയിലെ വർക്കി ഫൗണ്ടേഷൻ നൽകുന്ന അവാർഡാണ് ദിസാലെയെ തേടിയെത്തിയത്. ഇക്കുറി പ്രഖ്യാപനം ലണ്ടനിലായിരുന്നു.
മഹാരാഷ്ട്ര സോലാപൂരിലെ ജില്ല പരിഷത്ത് പ്രൈമറി സ്കൂളിലെ പെൺകുട്ടികൾക്കായി നടത്തിയ പ്രവർത്തനങ്ങളാണ് 32കാരനെ പുരസ്കാരത്തിന് അർഹനാക്കിയത്. 140 രാജ്യങ്ങളിലെ 12,000 േപരിൽ നിന്നാണ് ദിസാലെയെ തിരഞ്ഞെടുത്തത്. ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നടനും കൊമേഡിയനും എഴുത്തുകാരനുമായ സ്റ്റീഫൻ ഫ്രൈ ആണ് അവാർഡ് പ്രഖ്യാപിച്ചത്. ഓൺലൈൻ വഴി നടന്ന അവാർഡ് പ്രഖ്യാപനം വീട്ടിലിരുന്ന് മാതാപിതാക്കളോടൊപ്പമാണ് അദ്ദേഹം കണ്ടത്.
അധ്യാപകരാണ് യഥാർഥ മാറ്റം കൊണ്ടുവരുന്നവരെന്നും മറ്റുള്ളവരുമായി എല്ലാം പങ്കുവെക്കേണ്ടവരാണ് അവരെന്നും ദിസാലെ പറഞ്ഞു. 2014 മുതലാണ് േഗ്ലാബൽ ടീച്ചർ അവാർഡ് ഏർപ്പെടുത്തിയത്. അവാർഡിന് അപേക്ഷ നൽകിയ ശേഷം ആദ്യ നൂറ് പേരിൽ ദിസാലെ ഉൾപ്പെട്ടിരുന്നു. പിന്നീട് അഭിമുഖങ്ങളും ഓഡിറ്റും അന്വേഷണങ്ങളും കഴിഞ്ഞാണ് പത്ത് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. മൈക്രോസോഫ്റ്റിെൻറ ഇന്നൊവേറ്റിവ് എജുക്കേറ്റർ എക്സ്േപർട്ട് അവാർഡും നാഷനൽ ഇന്നൊവേഷൻ ഫൗണ്ടേഷെൻറ ഇന്നൊവേറ്റർ അവാർഡും രണ്ടുവർഷം മുമ്പ് ഇദ്ദേഹത്തിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.