ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ

നടന്ന ചർച്ച സംഗമം

ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ചർച്ച സംഗമം

ഷാർജ: ജാതി മത ഭേദമന്യേ സമൂഹത്തെ സ്വാധീനിച്ച സ്‌നേഹാനുഭവമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചർച്ച സംഗമം അഭിപ്രായപ്പെട്ടു.

ശിഹാബ് തങ്ങളെ കുറിച്ച് മകന്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ 'ബാപ്പ ഓര്‍മയിലെ നനവ്' പുസ്തക പ്രകാശനത്തോടുനുബന്ധിച്ചായിരുന്നു ചർച്ച സംഗമം.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ ഉദ്ഘാടനം ചെയ്തു. യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ പുസ്തകം പരിചയപ്പെടുത്തി. ട്രഷറർ നിസാർ തളങ്കര സ്വാഗതം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്​ദുല്ല മല്ലിശ്ശേരി ആശംസ പ്രസംഗം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.