പുനരുപയോഗ സാധ്യതയുള്ള ബാഗുകൾ ഉപയോഗിക്കുന്നതിന് അബൂദബിയിൽ പരിസ്ഥിതി ഏജൻസിയുമായി വിവിധ സ്ഥാപനങ്ങൾ കരാർ ഒപ്പുവെക്കുന്നു

പ്ലാസ്റ്റിക് സഞ്ചി ഒഴിവാക്കൽ: പുനരുപയോഗിക്കാവുന്ന സഞ്ചിയുമായി സ്ഥാപനങ്ങൾ

അബൂദബി: ജൂൺ ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് അബൂദബിയിൽ വിലക്കേർപെടുത്തിയതിന് പിന്നാലെ പുതിയ നീക്കവുമായി സ്ഥാപനങ്ങൾ. പുനരുപയോഗ സാധ്യതയുള്ള ബാഗുകൾ വ്യാപിപ്പിക്കാൻ അബൂദബി പരിസ്തിതി ഏജൻസിയുമായി ഇവർ കരാർ ഒപ്പുവെച്ചു.

ലുലു ഗ്രൂപ്പ്, അബൂദബി കോഓപറേറ്റിവ് സൊസൈറ്റി, ചോയ്ത്രാംസ്, കാർഫോർ, സ്പാർ, സ്പിന്നീസ്, വെയ്റ്റ്റോസ് തുടങ്ങിയ സ്ഥാപനങ്ങളുമായാണ് പരിസ്ഥിതി ഏജൻസി കരാർ ഒപ്പിട്ടത്. പുനരുപയോഗ സാധ്യതയുള്ള ബാഗുകൾ ഉപയോഗിക്കുന്നതിന് ഫീസ് ഈടാക്കാനും തീരുമാനിച്ചു. ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും നിർത്തലാക്കാനാണ് ലക്ഷ്യമിടുന്നത്.

പരിസ്ഥിതി ഏജൻസിയുടെ സെക്രട്ടറി ജനറൽ ഡോ. ശൈഖ സാലിം അൽ ധാഹിരി ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു. വർഷത്തിൽ 11 ശതകോടി പ്ലാസ്റ്റിക്ക് ബാഗുകൾ യു.എ.ഇയിൽ വിൽക്കപ്പെടുന്നുണ്ടെന്നും ഒരാൾ 1182 പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം കണക്കുകൾ നിരത്തി. 

Tags:    
News Summary - Disposal of plastic bags: Institutions with reusable bags

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.