ദുബൈ: മീഡിയവണും മലര്‍വാടിയും സംയുക്തമായി സംഘടിപ്പിച്ച ലിറ്റില്‍ സ്കോളര്‍ വിജ്ഞാനോത്സവത്തിലെ യു.എ.ഇയിലെ വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
28 വിദ്യാര്‍ഥികള്‍ പുരസ്കാരം സ്വീകരിച്ചു. അജ്മാനിലെ നോര്‍ത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുരസ്കാര ദാനം. ഗോള്‍ഡ് എഫ്.എം റേഡിയോ ന്യൂസ് എഡിറ്റര്‍ തന്‍സി ഹാഷിര്‍, മീഡിയവണ്‍ ജി.സി.സി എഡിറ്റോറിയല്‍ മേധാവി എം.സി.എ. നാസര്‍, പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് ഷിനോജ് കെ.ഷംസുദ്ദീന് എന്നിവര്‍ പുരസ്കാരം വിതരണം ചെയ്തു.
2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു യു.എ.ഇ വിദ്യാര്‍ഥികള്‍ക്കുള്ള ലിറ്റില്‍ സ്കോളര്‍ വിജ്ഞാനോത്സവം. ഏഴു രാജ്യങ്ങളിലായി അമ്പതിനായിരത്തിലേറെ കുട്ടികളാണ് വിജ്ഞാനോത്സവത്തിന്റെ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.