അബൂദബി: ‘ട്രെയ്ന്‍ യുവര്‍ ബ്രെയ്ന്‍’ എന്ന പേരില്‍ അബൂദബി കാസർകോട് ജില്ല കെ.എം.സി.സി മീഡിയ വിങ് ഇന്ത്യന്‍ ഇസ് ലാമിക് സെന്ററില്‍ വ്യക്തിത്വ വികസന പരിശീലനം സംഘടിപ്പിച്ചു. അബൂദബി കെ.എം.സി.സി അധ്യക്ഷന്‍ ഷുക്കൂര്‍ അലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു.
ജില്ല മീഡിയ വിങ് ചെയര്മാന് ഹാഷിം ആറങ്ങാടി അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം സംസ്ഥാന ട്രഷറര്‍ പി.കെ. അഹമ്മദും യൂട്യൂബ് ലോഞ്ചിങ് സംസ്ഥാന ഉപാധ്യക്ഷന്‍ അനീസ് മാങ്ങാടും സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍ മൂലയും ജില്ല ജനറല്‍ സെക്രട്ടറി പി.കെ. അഷ്റഫും നിര്‍വഹിച്ചു. രജിസ്ട്രേഷന് ജില്ല പ്രസിഡന്റ് അബ്ദുൽ റഹിമാന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
മീഡിയ ചീഫ് കോഓഡിനേറ്റര്‍ റാഷിദ് എടത്തോട്, ഇസ് ലാമിക് സെന്റര്‍ ആക്ടിങ് പ്രസിഡന്റ് സമീര്‍ തൃക്കരിപ്പൂര്‍, ജില്ല ഭാരവാഹികളായ ഉമ്പു ഹാജി, കെ.കെ. സുബൈര്‍, ഹനീഫ ചള്ളങ്കയം, സുലൈമാന്‍ കാനക്കോട്, മണ്ഡലം ഭാരവാഹികളായ സി.എച്ച്. സലാം കാഞ്ഞങ്ങാട്, അസീസ് പെര്‍മുദ, അസീസ് ആറാട്ടുകടവ്, ഷുക്കൂര്‍ ഒളവറ, കെ.എച്ച്. അലി മിദ്ലാജ് കുശാല്‍ നഗര്‍, മുസബ്ബിര്‍ ചെറുവത്തൂര്‍, അഷ്റഫ് ചീനമ്മാടം, കരീം കള്ളാര്‍, മീഡിയ വിങ് ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല ഒറ്റത്തായി, കണ്‍വീനര്‍ ബദറുദ്ദീന്‍ ബെല്ത്ത, ഖാലിദ് ബമ്പ്രാണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.