ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ അലുമ്നി അസോസിയേഷന്റെ (സിസാ) ഉദ്ഘാടനവും ലോഗോ പ്രകാശനവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ഓർക്കാഡ് ഗ്രൂപ് സ്ഥാപകയും സി.ഇ.ഒയുമായ ഡോ. വന്ദന ഗാന്ധി മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ആശംസ നേർന്നു.
പൂർവ വിദ്യാർഥികളായ സിനിമാ താരവും എക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമായ ഐമ റോസ്മി സെബാസ്റ്റ്യൻ, നർത്തകിയും സോഷ്യൽ മീഡിയ താരവുമായ ഐന എൽസ്മി ഡെൽസൺ, നടനും സോഷ്യൽ മീഡിയ താരവുമായ അഹമദ് സാല, പ്രമുഖ കരൾ മാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ബിജു ചന്ദ്രൻ എന്നിവർ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.
വിരമിച്ച അധ്യാപകരായ കെ.എ. അബ്രഹാം, സയിദ് മുഹമ്മദ് ബാഷ, ശോഭന കുറുപ്പ്, മേരി ജോസ് തോമസ്, അന്നമ്മ ജേക്കബ്, സൂസൻ ഡേവിഡ് എന്നിവരെയും നിലവിലെ മുതിർന്ന അധ്യാപകരായ ശൈലജ രവി (ഹെഡ്മിസ്ട്രസ്), മംത ഗോജർ (കെജി ടു സൂപ്പർവൈസർ) എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
അസോസിയേഷൻ ഓഡിറ്റർ ഹരിലാൽ ജോയന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, വൈസ് പ്രിൻസിപ്പൽ ഷിഫ്ന നസറുദ്ദീൻ, അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗവും സ്റ്റുഡൻസ് വെൽഫെയർ കോഓഡിനേറ്റർ മാത്യു മനപ്പാറ, മാനേജിങ് കമ്മിറ്റി കെ.കെ. അംഗങ്ങളായ താലിബ്, അബ്ദുമനാഫ്, അനീസ് റഹ്മാൻ, മുരളീധരൻ ഇടവന, എ.വി. മധു, യൂസഫ് സഗീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ബോയ്സ് വിങ് വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ സ്വാഗതവും അന്ന ജോസ്ലിൻ നന്ദിയും പറഞ്ഞു. കോർ കമ്മിറ്റി അംഗങ്ങളായ ഉമ്മൻ പി.ഉമ്മൻ, അന്ന ജോസ് ലിൻ, ഡേവിഡ് വർഗീസ്, ചൈതന്യ ദിവാകരൻ എന്നിവർ നേതൃത്വം നൽകി. പൂർവ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.