ദുബൈ: ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾക്കായുള്ള ഓഫിസ് പുതിയ സ്ഥലത്തേക്ക് മാറ്റി. നിലവിൽ ഊദ് മേത്തയിലെ ബിസിനസ് ഓട്രിയത്തിൽ പ്രവർത്തിച്ചിരുന്ന എസ്.ജി ഐ.വി.എസ് ഗ്ലോബൽ അറ്റസ്റ്റേഷൻ സെന്ററാണ് അൽ നാസർ സെന്ററിലേക്ക് മാറ്റുക.
അടുത്ത തിങ്കളാഴ്ച മുതലാണ് പുതിയ ക്രമീകരണം. കൂടുതൽ സൗകര്യങ്ങളുള്ള സ്ഥലത്താണ് ഓഫിസ് പ്രവർത്തിക്കുകയെന്ന് കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അറിയിച്ചു.
ഇന്ത്യൻ പ്രവാസികൾ വിവിധ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റു ചെയ്യാൻ ആശ്രയിക്കുന്ന കേന്ദ്രമാണ് എസ്.ജി ഐ.വി.എസ് ഗ്ലോബൽ അറ്റസ്റ്റേഷൻ സെന്റർ. അൽനാസർ സെന്ററിലെ 104, 302 ഓഫിസുകളിലാണ് സേവന കേന്ദ്രം പ്രവർത്തിക്കുകയെന്ന് സേവന ദാതാക്കൾ വ്യക്തമാക്കി. അൽനാസൽ ക്ലബിന് സമീപമാണ് പുതിയ കേന്ദ്രം.
ഒക്ടോബർ ഏഴ് മുതലാണ് ഇവിടെ സേവന കേന്ദ്രം പ്രവർത്തിക്കുക. ദുബൈക്ക് പുറമെ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ പ്രവാസി ഇന്ത്യക്കാരും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുവേണ്ടി ഈ സേവന കേന്ദ്രത്തെയാണ് സമീപിക്കേണ്ടത്. അതേസമയം, പാസ്പോർട്ട് സേവനം ബി.എൽ.എസ് കേന്ദ്രത്തിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.