ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) ഈ വർഷം തുറന്നത് മൂന്നു സബ് സ്റ്റേഷൻ.എമിറേറ്റിലുടനീളം മികച്ച ഗുണനിലവാരമുള്ള വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ടാണ് മൂന്നു സബ് സ്റ്റേഷനുകൾ കൂടി തുറന്നത്. 430 ദശലക്ഷം ദിർഹമാണ് ഇതിനു ചെലവായത്. അൽ ബർഷ 1, മിർദിഫ്, വാദി അൽ സഫ 2 എന്നിവിടങ്ങളിലാണ് സബ് സ്റ്റേഷനുകൾ. 40 ലക്ഷം മണിക്കൂർ ജോലി ചെയ്താണ് ഈ സ്റ്റേഷനുകൾ പൂർത്തിയാക്കിയത്.
ലോകോത്തര സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരുന്നു നിർമാണം. രാജ്യത്ത് വർധിച്ചുവരുന്ന വൈദ്യുതി- ജല ഉപയോഗം കണക്കിലെടുത്ത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദീർഘവീക്ഷണത്തോടെയുള്ള നടപടികളുടെ ഭാഗമായാണ് സ്റ്റേഷനുകൾ പൂർത്തിയാക്കിയതെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. യു.എ.ഇയിലെ ബിസിനസ് മേഖലക്കും ഉപഭോക്താക്കൾക്കും വൻകിട സ്ഥാപനങ്ങൾക്കും ഭാവിയിൽ വൈദ്യുതി വൻതോതിൽ ആവശ്യമായി വരും.
ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ മേഖലയിൽ ദീവയുടെ നിക്ഷേപം ഗണ്യമായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. 132 കെ.വിയുടെ 314 സബ് സ്റ്റേഷനുകളാണ് ദീവക്കുള്ളത്. 37 സബ് സ്റ്റേഷെൻറ നിർമാണം പുരോഗമിക്കുന്നു. വേൾഡ് ബാങ്കിെൻറ ബിസിനസ് റിപ്പോർട്ടിൽ തുടർച്ചയായ മൂന്നാം വർഷവും ആഗോള റാങ്കിങ്ങിൽ ഒന്നാമതാണ് ദീവ. വാണിജ്യ, വ്യവസായ ഉപഭോക്താക്കൾക്ക് 150 കെ.വി വരെയുള്ള വൈദ്യുതി കണക്ഷൻ അഞ്ച് ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്നുണ്ട്. നൽ നമൂസ് വഴി അപേക്ഷിച്ചാൽ മറ്റ് നൂലാമാലകളില്ലാതെ അതിവേഗം വൈദ്യുതിയെത്തും. ലോകത്ത് കുറഞ്ഞ സമയത്തിനുള്ളിൽ വൈദ്യുതി ലഭ്യമാക്കുന്ന സ്ഥാപനം ദീവയാണെന്നും വേൾഡ് ബാങ്കിെൻറ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.