ദുബൈ: 'മീഡിയവൺ'ചാനലിനെതിരായ കേന്ദ്ര സർക്കാർ നടപടി സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് തടയിടലാണെന്ന് കണ്ണൂർ ജാമിഅ അസ്അദിയ്യ അറബിക് ആൻഡ് ആർട്സ് കോളജ് അലുമ്നി ഗ്ലോബൽ കൂട്ടായ്മയായ ഓവർസീസ് അസ്അദീസ് യോഗം അഭിപ്രായപ്പെട്ടു. മുഹമ്മദ് കുഞ്ഞി അസ്അദി പടന്നയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുഹമ്മദ് കുഞ്ഞി അസ്അദി കല്ലൈക്കൽ ഉദ്ഘാടനം ചെയ്തു. മൂസ അസ്അദി, സജീർ അസ്അദി എന്നിവർ സംസാരിച്ചു. ഭാരാവാഹികൾ: മുഹമ്മദ് കുഞ്ഞി അസ്അദി പടന്ന (പ്രസി.), മുഹമ്മദ് അസ്അദി കല്ലൈക്കൽ, അബ്ദുൽ അസീസ് അസ്അദി പൊയ്നാട് (വൈസ് പ്രസി.), സജീർ അസ്അദി കപ്പക്കടവ്(ജന. സെക്ര.), മൂസ അസ്അദി ബീരിച്ചേരി (വർക്കിങ് സെക്ര.), അബ്ദുറഷീദ് അസ്അദി മണിയറ, റമീസ് അസ്അദി തളിപ്പറമ്പ്(സെക്ര.), നിസാം അസ്അദി മൗക്കോട്(ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.