അബൂദബി: എൻജിൻ ഓഫാക്കാതെ വാഹനത്തിൽ നിന്നിറങ്ങിപ്പോകുന്ന പ്രവണതക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. പെട്രോൾ സ്റ്റേഷനുകൾ, എ.ടി.എമ്മുകൾ, പള്ളികൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ എത്തുന്നവർ വാഹനത്തിന്റെ എൻജിൻ ഓഫാക്കാതെ ഇറങ്ങിപ്പോകുന്ന രീതികൾ ചൂണ്ടിക്കാട്ടുന്ന ബോധവത്കരണ വിഡിയോ സഹിതമാണ് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്.
ആവശ്യം പെട്ടെന്ന് കഴിയുമെന്നതിനാൽ വാഹനത്തിന്റെ എൻജിൻ ഓഫാക്കേണ്ടതില്ലെന്ന ചിന്തയിലാണ് ഇത്തരം നടപടികൾ തുടരുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ വാഹനം മോഷ്ടിക്കപ്പെടാനോ വാഹനത്തിന് തീ പിടിക്കാനോ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇതിനു പുറമേ പാർക്ക് ചെയ്യാൻ വിലക്കുള്ള ഇടങ്ങളിലും വാഹനം നിർത്തരുത്.
റോഡിൽ വാഹനം നിർത്തേണ്ട നിർബന്ധിത സാഹചര്യമുണ്ടായാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കണം. വാഹനത്തിന്റെ എൻജിൻ ഓഫാക്കാതെ ഇറങ്ങിപ്പോകരുതെന്നും അധികൃതർ പറഞ്ഞു. ഗതാഗത നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 500 ദിർഹം പിഴ ചുമത്തുമെന്നും പൊലീസ് താക്കീത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.