ദുബൈ: നാട്ടിൽ ഡ്രൈവിങ് ലൈസൻസുള്ള പ്രവാസികൾക്ക് ഡ്രൈവിങ് ക്ലാസിൽ പങ്കെടുക്കാതെ ദുബൈയിൽ നേരിട്ട് റോഡ് ടെസ്റ്റിന് ഹാജരാകാം. നേരത്തേ 43 രാജ്യക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സംവിധാനം മറ്റു രാജ്യക്കാരെയും ഉൾപ്പെടുത്തി വിപുലമാക്കിയതായി ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഇന്ത്യക്കാർ അടക്കം നിരവധി രാജ്യങ്ങളിലെ പ്രവാസികൾക്ക് ഉപകാരപ്പെടുന്ന നടപടിയാണിത്. ഏപ്രിൽ ഒന്ന് മുതൽ ആർ.ടി.എ പ്രഖ്യാപിച്ച ഗോൾഡൻ ചാൻസിന്റെ ഭാഗമായാണ് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയത്. ഇതുവഴി കുറഞ്ഞ ചെലവിൽ പ്രവാസികൾക്ക് ഒറ്റ ചാൻസിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം.
ഗോൾഡൻ ചാൻസിനായി അപേക്ഷിക്കാൻ അടുത്തുള്ള ഡ്രൈവിങ് സെന്റർ സന്ദർശിക്കണം. ഏകദേശം 2200 ദിർഹമാണ് ഫീസ്. മുൻകൂർ പരിശീലനം ആവശ്യമില്ല. ഗോൾഡൻ ചാൻസിൽ പരാജയപ്പെട്ടാൽ ഡ്രൈവിങ് ക്ലാസിൽ ചേർന്ന് പരിശീലനം നടത്തി വീണ്ടും ടെസ്റ്റിന് ഹാജരാകേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.