അബൂദബി: ട്രാഫിക് നിയമം ലംഘിച്ച് അപകടം വിളിച്ചുവരുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. റോഡിൽ പൊടുന്നനെ ഗതിമാറ്റുന്ന ഡ്രൈവര്‍മാരുടെ വിഡിയോ അബൂദബി ട്രാഫിക് വകുപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വാഹനത്തിനു പിന്നില്‍ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്നത് വിഡിയോയില്‍ വ്യക്തമാണ്. അപകടകരമായ രീതിയിൽ ലെയ്ന്‍ മാറുന്നവര്‍ക്ക് ഗതാഗതനിയമലംഘനത്തിന് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റും ചുമത്തും. ലെയ്ന്‍ അച്ചടക്കം പാലിക്കാത്ത വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴയാണ് ചുമത്തുക.
അശ്രദ്ധമായി വാഹനം ഓടിച്ച് റെഡ് സിഗ്നല്‍ മറികടക്കുന്നതിനെതിരെയും കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുക, ഫോണില്‍ സംസാരിക്കുക, ഫോട്ടോ എടുക്കുക, കാറില്‍ മറ്റ് ആളുകളുമായി സംസാരിക്കുക തുടങ്ങിയ കാരണങ്ങളാണ് അധികവും അപകടങ്ങള്‍ക്കിടയാക്കുന്നത്. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ റോഡില്‍ മാത്രമായിരിക്കണമെന്നും ട്രാഫിക് ലൈറ്റുകള്‍ ഏതാണെന്ന് ഉറപ്പുവരുത്തി മാത്രമേ കടന്നുപോകാവൂവെന്നും പൊലീസ് അറിയിച്ചു. റെഡ് സിഗ്നല്‍ മറികടന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും 12 ട്രാഫിക് ബ്ലാക്ക് പോയന്റുകളും ശിക്ഷയുണ്ടാവും. വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കാനും സാധ്യതയുണ്ട്. കൂടാതെ, പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെങ്കില്‍ 51,000 ദിര്‍ഹം അധികമായി ഒടുക്കേണ്ടിയും വരും. വാഹനമോടിക്കുന്നയാള്‍ക്ക് ആറുമാസത്തെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഷനും ഉണ്ടാവുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.