ഷാർജ: നാടുമായി ഹൃദയബന്ധം നഷ്ടപ്പെടുന്ന പുതുതലമുറക്ക് കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടാനുള്ള അവസരമാണ് ഗൾഫ് മാധ്യമം ഒരുക്കുന്ന ‘കമോൺ കേരള’യിലൂടെ സാധ്യമാകുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. ‘കമോൺ കേരള’യുടെ അഞ്ചാം എഡിഷൻ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിൽ പ്രവാസികളായിരിക്കുമ്പോഴും നാടുമായി ആത്മബന്ധം സൂക്ഷിക്കാൻ എല്ലാവരും ജാഗ്രത പാലിച്ചിരുന്നു. എന്നാൽ, തലമുറകൾ മാറുന്നതിനനുസരിച്ച് മാറ്റങ്ങളുണ്ടാകുന്നു. വൈകാരികമായ അടുപ്പം കുറഞ്ഞുവരുന്നതാണ് ഇപ്പോൾ കാണുന്നത്. പ്രവാസലോകത്തുനിന്ന് മാധ്യമങ്ങൾ പുറത്തിറങ്ങുന്നതും ‘കമോൺ കേരള’ അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതും പുതുതലമുറയെ നാടുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഗൾഫ് മാധ്യമം’ 25 വർഷങ്ങൾ പിന്നിടുമ്പോൾ പ്രവാസ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിയെന്നും ‘കമോൺ കേരള’ ഓരോ വർഷം പിന്നിടുമ്പോഴും പുതിയ മാനങ്ങളിലേക്ക് വളരുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.