ദുബൈ: ‘ഡി 33’ എന്നപേരിൽ പ്രഖ്യാപിച്ച ദുബൈയുടെ സാമ്പത്തിക അജണ്ട സംരംഭകർക്ക് പ്രചോദനവും പ്രോത്സാഹനവുമേകുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ആഗോള സമ്പദ് വ്യവസ്ഥയുടെ മുന്‍നിരയില്‍ നില്‍ക്കാനും യു.എ.ഇയിലെ ദീര്‍ഘവീക്ഷണം നിറഞ്ഞ ഭരണാധികാരികള്‍ മികച്ച സമീപനമാണ് സ്വീകരിച്ചുവരുന്നത്. 2022ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ആഗോള വ്യാപാരവളര്ച്ചയില് യു.എ.ഇ 19 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം രാജ്യത്തെ ജനങ്ങളോടും അതിന്റെ വളര്‍ച്ചയോടുമുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണ്.
10 വര്‍ഷത്തിനുള്ളില്‍ ദുബൈയെ ഏറ്റവും മികച്ച നാല് ആഗോള സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നായിമാറ്റാനുള്ള കാഴ്ചപ്പാട് പ്രചോദനമേകുകയും ലോകമെമ്പാടുമുള്ള സംരംഭങ്ങൾ വികസിപ്പിക്കാന്‍ പ്രാദേശിക സംരംഭകരെ പ്രാപ്തരാക്കുകയും ചെയ്യും. ഡി 33യുടെ പരിവര്‍ത്തന പദ്ധതികള്‍ നിക്ഷേപത്തിന്റെ കൂടുതല്‍ ഇടനാഴികള്‍ തുറക്കും. ഇത് ഡിജിറ്റല്‍ പരിവര്‍ത്തന സാധ്യതകള്‍ വർധിപ്പിക്കുകയും ഈ നഗരത്തില്‍ അനന്തമായ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.