ദുബൈ ഗ്രാൻഡ് മീലാദ് കോൺഫറൻസി​െൻറ ഭാഗമായി ഏർപ്പെടുത്തിയ എക്‌സലൻസി അവാർഡ് ഡോ. പി.എ. ഇബ്രാഹിം ഹാജിക്ക് ഇമറാത്തി കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഇബ്രാഹിം അഹ്‌മദ്‌ അൽ ഹമ്മാദി സമ്മാനിക്കുന്നു

ഡോ. പി.എ. ഇബ്രാഹിം ഹാജിക്ക് എക്‌സലൻസി അവാർഡ് സമ്മാനിച്ചു

ദുബൈ: ഗ്രാൻഡ് മീലാദ് കോൺഫറൻസി​െൻറ ഭാഗമായി ഏർപ്പെടുത്തിയ എക്‌സലൻസി അവാർഡിന് പീസ് എജുക്കേഷന്‍ ഗ്രൂപ് ചെയര്‍മാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി അർഹനായി. യു.എ.ഇയിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച സംഭാവനക്കാണ് അവാർഡ്. വര്‍ഷങ്ങളായി ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഇബ്രാഹിം ഹാജി മലബാര്‍ ചാരിറ്റബിള്‍ ട്രസ്​റ്റി​െൻറയും മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ടി​െൻറയും കോ. ചെയര്‍മാന്‍ കൂടിയാണ്.

പ്രമുഖ ഇമറാത്തി കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഇബ്രാഹിം അഹ്‌മദ്‌ അൽ ഹമ്മാദി അവാർഡ് സമ്മാനിച്ചു.ഡോ. മുഹമ്മദ് ഖാസിം, ഡോ. അബ്​ദുൽ കരീം വെങ്കിടങ്ങ്, സലീംഷ ഹാജി, ബഷീർ തിക്കോടി, ഡോ. നാസർ വാണിയമ്പലം, എൻജിനീയർ നഈം കണ്ണൂർ, യഹ്‌യ സഖാഫി ആലപ്പുഴ, നിയാസ് ചൊക്ലി, മുഹമ്മദ് നൗഫൽ അസ്ഹരി, നസീർ ചൊക്ലി, സിദ്ദീഖ് ബാലുശ്ശേരി എന്നിവർ സംബന്ധിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സൂം വഴി അനുമോദന പ്രഭാഷണം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.