അബൂദബി: അബൂദബി കേരള സോഷ്യല്‍ സെൻററിെൻറ ആഭിമുഖ്യത്തില്‍ അരങ്ങേറിയ ഒന്‍പതാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ദുബൈ അവതരിപ്പിച്ച ‘ഭാസ്കര പട്ടേലരും തൊമ്മിയുടെ മകനും’ മികച്ച നാടകമായി തെരഞ്ഞെടുത്തു. ഇതിെൻറ സംവിധായകൻ സുവീരനാണ് മികച്ച സംവിധായകൻ. അഞ്ചാം തവണയാണ് ഭരത് മുരളി നാടകോത്സവത്തില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം സുവീരന് സ്വന്തമാക്കുന്നത്.
അബൂദബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച ‘പണി’ ആണ് മികച്ച രണ്ടാമത്തെ നാടകം. അബൂദബി മലയാളി സമാജത്തിെൻറ ‘കനല്പാടുകള്’ അല്‍ ഐന്‍ മലയാളി സമാജത്തിെൻറ ‘സംസ്കാര’ എന്നീ നാടകങ്ങള്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
യു.എ.ഇ.യുടെ വിവിധ പ്രവിശ്യകളില്‍ നിന്നായി ഒന്‍പത് നാടകങ്ങളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. സക്കറിയയുടെ വിഖ്യാത നോവലൈറ്റായ ‘ഭാസ്കര പട്ടേലരും തൊമ്മിയുടെ മകനും’ എന്ന കൃതിയുടെ സ്വതന്ത്ര നാടാകാവിഷ്കാരമായിരുന്നു ഒന്നാം സമ്മാനാര്‍ഹമായ നാടകം.
പണിയെടുത്ത് ഒരുമയോടെ കഴിയുന്നവരുടെ ചോറില്‍ മണ്ണ് വാരിയിടുകയും, സംശയത്തിെൻറ വിത്ത് പാകുകയും ചെയ്യുന്ന വിഘടനതന്ത്രവും.
കാലഹരണപ്പെട്ട ജീര്‍ണ്ണിച്ച ആചാരങ്ങളേയും ചാതുര്‍വര്‍ണ്ണ്യത്തേയും തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തേയും, അതുവഴി ഒരു സമൂഹത്തെ മുഴുവനും പടുകുഴിയിലേയ്ക്ക് തള്ളിയിടുകയും ചെയ്യുന്ന സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹ്യാവസ്ഥയെ തുറന്നുകാണിച്ച് രണ്ടാം സമ്മാനാര്‍ഹമായ ‘പണി’ ജിനോ ജോസഫാണ് സംവിധാനം ചെയ്തത്.
‘ഭാസ്കര പട്ടേലരും തൊമ്മിയുടെ മകനും’ എന്ന നാടകത്തില്‍ തൊമ്മിയുടെ വേഷം കെട്ടിയ ഡോ. ആരിഫ് കണ്ടോത്തിനെ മികച്ച നടനായും ഇതേ നാടകത്തില്‍ തൊമ്മിയുടെ ഭാര്യ ഓമനയായി മികച്ച പ്രകടനം കാഴ്ചവെച്ച ഷെറീന് സൈഫിനെ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
പട്ടിണികൊണ്ട് എല്ലും തോലുമായി മരണം കാത്തുകിടക്കുന്ന കുഞ്ഞിെൻറയും ആ ചലനങ്ങള്‍ അവസാനിക്കാന്‍ കാത്തുനില്ക്കുന്ന കഴുകൻെൻറയും ചിത്രം പകര്‍ത്തിയ പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ ഫോട്ടൊഗ്രാഫര്‍ മെവിന്‍ കാര്‍ട്ടര്‍ അനുഭവിക്കേണ്ടിവന്ന ജീവിതദുരന്തകഥയെ പശ്ചാത്തലമാക്കി ചിത്രീകരിച്ച ‘കനല് പാടുകള്‍’ എന്ന നാടകത്തില്‍ ആഫ്രിക്കന്‍ കുഞ്ഞിെൻറ വേഷം തന്മയത്തത്തോടുകൂടി അവതരിപ്പിച്ച മാസ്റ്റര്‍ മുഹമ്മദ് മുസ്തഫയെ മികച്ച ബാലതാരമായി തെരഞ്ഞെടുത്തു. ഈ നാടകം സംവിധാനം ചെയ്ത കെ. വി. ബഷീറാണ് യു.എ.ഇ.യില്‍ നിന്നുള്ള മികച്ച സംവിധായകൻ.
മികച്ച രണ്ടാമത്തെ നടന്മാരായി ഒ.ടി. ഷാജഹാന് (ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും), പ്രകാശന് തച്ചങ്ങാട് (പണി) എന്നിവരേയും മികച്ച രണ്ടാമത്തെ നടിമാരായി അനന്തലക്ഷ്മി ഷെരീഫ് (പണി), സോഫി തോമസ് (സംസ്കാര) എന്നിവരേയും തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ ബാലതാരം ശിവഗംഗ (പറയാത്തവാക്കുകള്‍), പ്രകാശവിതാനം, സനേഷ് കെ.ഡി (ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും), പശ്ചാത്തല സംഗീതം, ബിജു ജോസഫ് (ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും), രംഗ സജ്ജീകരണം, ഹരിദാസ് മനോജ് (ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും) എന്നിവര്‍ക്കായിരുന്നു മറ്റു അവാര്‍ഡുകള്‍.
ഭൂപടം മാറ്റി വരക്കുമ്പോള്‍, സംസ്കാര എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് വേഷപകര്‍ച്ച നല്കിയ ക്ലിൻറ് പവിത്രനാണ് മികച്ച ചമയത്തിനുള്ള അവാര്‍ഡ്. ഭരത് മുരളി നാടകോത്സവത്തില്‍ പവിത്രന് ലഭിക്കുന്ന അഞ്ചാമത്തെ അവാര്‍ഡാണിത്.അഞ്ജലി ജസ്റ്റിന് (പണി), ജീന രാജീവ് (നഖശിഖാന്തം) എന്നീ നടിമാരെയും കുമാര്‍ സേതു (നഖശിഖാന്തം), വിനോദ് മണിയറ (പറയാത്ത വാക്കുകള്‍), ജാഫര്‍ കുറ്റിപ്പുറം (പണി), സാജിദ് കൊടിഞ്ഞി (സംസ്കാര), യഹിയ സി. കെ (കനല്പാടുകള്) എന്നീ നടന്മാരെയും സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നല്കി ആദരിച്ചു.
നാടകോത്സവത്തിെൻറ ഭാഗമായി യു.എ.ഇ. അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഏകാങ്ക നാടക രചനാ മത്സരത്തില്‍ സമീര്‍ ബാബു പെങ്ങാട് രചിച്ച ‘കുട്ടിമാളു’ സമ്മാനര്‍ഹമായി. രണ്ടാം തവണയാണ് സമീറിെൻറ രചന സമ്മാനാര്‍ഹമാകുന്നത്.പിറന്ന മണ്ണിെൻറ നന്മയ്ക്കുവേണ്ടി, അരങ്ങിനെ നെഞ്ചേറ്റിയ ചരിത്രമാണ് ഓരോ പ്രവാസി സംഘടനയും മുന്നോട്ട് വയ്ക്കുന്നതെന്നും അവരുടെ ആത്മഭാവങ്ങളുടെ പ്രകാശനമാണ് നാടകം എന്ന ജനകീയ കലാരൂപത്തിലൂടെ ഓരോ പ്രവാസി കലാസംഘടനയും സാക്ഷാത്ക്കരിച്ചതെന്നും വിധിപ്രഖ്യാപനം നടത്തവെ വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. വിശ്വവിഖ്യാത ചലച്ചിത്രകാരന് മൃണാള്സെന്നിെൻറയും കേരള സോഷ്യല്‍ സെൻറർ മുന്‍ സജീവ പ്രവര്ത്തകന് ഗോപി മഞ്ചേരിയുടേയും വേര്‍പാടില്‍ യോഗം അനുശോചിച്ചു.
അനുശോചനപ്രമേയം സാഹിത്യവിഭാഗം സെക്രട്ടറി ഷെറിന് വിജയന് അവതരിപ്പിച്ചു. സെൻറര്‍ പ്രസിഡൻറ് എ.കെ. ബീരാന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ വിധികര്‍ത്താക്കളായ ശശീധരന് നടുവില്‍. ബി. അനന്തകൃഷ്ണന്, അഹല്യ ഹോസ്പിറ്റല്‍ അഡിമിനിസ്ട്രേഷന് മാനേജര്‍ സൂരജ് എന്നിവര്‍ സംസാരിച്ചു. കലാവിഭാഗം സെക്രട്ടറി കണ്ണന് ദാസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി പി. എസ്. ബിജിത് കുമാര്‍ സ്വാഗതവും ഓഡിറ്റര്‍ സലീം ചോലമുഖത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.