ദുബൈ: ഗതാഗത മേഖലയിൽ പുതുപരീക്ഷണങ്ങൾ നടത്തുന്ന ദുബൈ ഡ്രൈവറില്ലാ വാഹനങ്ങളും നിരത്തിലിറക്കാൻ ഒരുങ്ങുന്നു. സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങളുടെ അവസാനവട്ട പരീക്ഷണം ദുബൈ സിലിക്കൺ ഒയാസിസിൽ നടന്നു. അഞ്ച് കമ്പനികളാണ് ഫൈനലിൽ തങ്ങളുടെ പരീക്ഷണങ്ങൾ അവതരിപ്പിച്ചത്. വിജയിയെ ഒക്ടോബറിൽ പ്രഖ്യാപിക്കും. 'സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട്' ചലഞ്ചിെൻറ ഭാഗമായാണ് ഡ്രൈവറില്ലാ വാഹനങ്ങൾ അവതരിപ്പിച്ചത്. റോഡിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പുറമെ, ഡ്രോണുകളും ഇവയിൽപെടുന്നു.
സാധനങ്ങളുടെ ഡെലിവറി, ചരക്ക് കൈമാറ്റം ഉൾപ്പെടെയുള്ളവ ലക്ഷ്യമിട്ടാണ് വാഹനങ്ങൾ ഒരുങ്ങുന്നത്. വേഗ നിയന്ത്രണം, ആളുകളുമായുള്ള ഇടപഴകൽ, എളുപ്പത്തിലുള്ള ഉപയോഗം, ഉൽപന്നത്തിെൻറ സുരക്ഷ, മനസ്സിലാക്കാനുള്ള കഴിവ് എന്നിവയാണ് ആർ.ടി.എ പരീക്ഷിച്ചത്. ചൈന, ഓസ്ട്രിയ, തായ്വാൻ, റഷ്യ, യു.എസ് എന്നിവിടങ്ങളിൽനിന്നുള്ള കമ്പനികളാണ് ഫൈനലിലെത്തിയിരിക്കുന്നത്. ലോക്കൽ യൂനിവേഴ്സിറ്റി വിഭാഗത്തിൽ അബൂദബിയിലെ ന്യൂയോർക് യൂനിവേഴ്സിറ്റി, ഖലീഫ യൂനിവേഴ്സിറ്റി, ദുബൈ റോഷ്റ്റർ യൂനിവേഴ്സിറ്റി, ഷാർജയിലെ അമേരിക്കൻ യൂനിവേഴ്സിറ്റി, ഷാർജ യൂനിവേഴ്സിറ്റി, ദുബൈ യൂനിവേഴ്സിറ്റി എന്നിവയും പങ്കെടുത്തു.
2030ഓടെ ദുബൈയിലെ ഗതാഗതത്തിെൻറ 25 ശതമാനവും സ്വയം പ്രവർത്തിത വാഹനങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. അവസാന വട്ട പരീക്ഷണം കാണാൻ ആർ.ടി.എ എക്സിക്യൂട്ടിവ് ബോർഡ് ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ, സിലിക്കൺ ഒയാസിസ് അതോറിറ്റി വൈസ് ചെയർമാനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് അൽ സറൂനി എന്നിവർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.