അബൂദബിയിലെ ഡ്രൈവിങ്​: നിയമലംഘനങ്ങളും ശിക്ഷയും

അബൂദബി: വാഹനമോടിക്കുമ്പോൾ റെഡ് സിഗ്നൽ മറികടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. റെഡ് സി​ഗ്നൽ മറികടന്നതിന് കഴിഞ്ഞവർഷം മാത്രം മൂവായിരത്തോളം ഡ്രൈവർമാർക്ക് 1000 ദിർഹം വീതം പിഴചുമത്തിയെന്ന് അബൂദബി പൊലീസ് അറിയിച്ചത് കഴിഞ്ഞദിവസമാണ്. ലൈസൻസിൽ 12 ബ്ലാക്ക് പോയന്‍റുകളും ഈ നിയമലംഘനത്തിന് ചുമത്തുന്നതാണ്. അതേസമയം, 50,000 ദിർഹം വരെ പിഴ ലഭിക്കുന്നതാണ് ഈ നിയമലംഘനമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സമാനകുറ്റത്തിന് വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത പിഴ ശിക്ഷകളാണ് ചുമത്തപ്പെടുന്നത്​.

വിവിധ നിയമലംഘനങ്ങളും അവക്കുള്ള ശിക്ഷകളും

  • എമർജൻസി, ആംബുലൻസ്, പൊലീസ്, ഔദ്യോ​ഗിക അകമ്പടി വാഹനങ്ങൾ എന്നിവക്ക്​ വഴി നൽകാതിരുന്നാൽ-1000 ദിർഹം പിഴയും ലൈസൻസിൽ ആറ്​ ബ്ലാക്ക് പോയന്‍റുമാണ് നിയമം വ്യവസ്ഥ ചെയ്തിരുന്നതെങ്കിലും ആഭ്യന്തരമന്ത്രാലയം പിഴത്തുക 3000 ദിർഹമായി ഉയർത്തിയിട്ടുമുണ്ട്. ഒരുമാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
  • ഇടതുവശത്തുള്ള ലെയിനിലെ വാഹനങ്ങൾക്ക് വഴി നൽകാതിരിക്കൽ-400 ദിർമാണ് ഈ ​ഗതാ​ഗത നിയമലംഘനത്തിന് പിഴ.
  • വാഹനമോടിക്കുന്നതിനിടെ തുപ്പുക(സി​ഗരറ്റ് കുറ്റി എറിയുന്നത് ഉൾപ്പെടെ)-1000 ദിർഹം പിഴയും ആറ്​ ബ്ലാക്ക് പോയന്‍റും.
  • റെഡ് സി​ഗ്നൽ മറികടക്കുക-1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്‍റും. ഇതിനു പുറമേ വാഹനം വിട്ടുകിട്ടുന്നതിന് 50,000 ദിർഹം അടയ്ക്കണം. മൂന്നുമാസത്തിനുള്ളിൽ ഈ പണംനൽകിയില്ലെങ്കിൽ വാഹനം ലേലം ചെയ്യും.
  • ഇൻഡിക്കേറ്റർ ഇടാതെ വാഹനത്തിന്‍റെ ​ഗതിമാറ്റം-400 ദിർഹം പിഴ.
  • തോന്നുംപോലെ റോഡ് മുറിച്ചുകടക്കുക-400 ദിർഹം പിഴ.
  • ജനങ്ങളുടെ ജീവനു ഭീഷണിയാവുന്ന രീതിയിൽ വാഹനമോടിക്കുക-2000 ദിർഹം പിഴയും 23 ബ്ലോക്ക് പോയന്‍റും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും.
  • റോഡിൽ ഫോൺ ഉപയോ​ഗിക്കുക-800 ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും.
  • പൊടുന്നനെയുള്ള തിരിക്കൽ-1000 ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും.
  • റോഡിൽ പെട്ടെന്ന് നിർത്തുക-1000ദിർഹം പിഴയും ആറ്​ ബ്ലാക്ക് പോയന്‍റും.
  • അപകടകരമായി രീതിയിൽ പിന്നിലേക്ക് വാഹനമോടിക്കുക-500 ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും.
  • സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താതെ പ്രധാന പാതയിലേക്ക് കടക്കുക-400 ​ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും.
  • നിർദിഷ്ട മേഖലയിൽ അല്ലാതെ യു-ടേൺ എടുക്കുക-500 ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും.
  • വളവുകളിൽ ഉള്ള ഓവർടേക്കിങ്-1000 ദിർഹം പിഴയും ്ആറ്​ ബ്ലാക്ക് പോയന്‍റും.
  • ലൈറ്റിടാതെ രാത്രിയിലോ മൂടൽമഞ്ഞിലൂടെയോ വാഹനമോടിക്കുക-500 ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും.
  • ഇൻഷുറൻസില്ലാതെ വാഹനമോടിക്കൽ-500 ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും ഏഴ്​ ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും.
Tags:    
News Summary - Driving in Abu Dhabi: Violations and Punishment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.