അജ്മാന്: എമിറേറ്റിലെ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട നേത്രപരിശോധനക്കുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. പുതിയ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനോ നിലവിലെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനോ ആവശ്യമായ നേത്ര പരിശോധനക്കാണ് പുതിയ സ്ഥാപനങ്ങൾക്കു കൂടി അനുമതി നല്‍കിയത്.
ലൈസന്‍സുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ കൂടാതെയാണ് പുതിയതിന് അജ്മാന് പൊലീസ് അംഗീകാരം നല്‍കിയത്. അജ്മാൻ, ഷാർജ എമിറേറ്റുകളിൽ ശാഖകളുള്ള ഇത്തിഹാദ് ഒപ്റ്റിക്കൽസുമായും അബൂദബിയിലടക്കം ശാഖകളുള്ള ആസ്റ്റർ ഒപ്റ്റിക്സുമായുമാണ് അജ്മാൻ പൊലീസ് പുതിയ കരാറുകളിൽ ഒപ്പുവെച്ചതെന്ന് അജ്മാൻ പൊലീസ് വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിങ് വിഭാഗം ഡയറക്ടർ കേണൽ സുൽത്താൻ ഖലീഫ അബു മുഹൈർ പറഞ്ഞു. അൽഐൻ, ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലുള്ള സോ ആൻഡ് മോ എന്ന സ്ഥാപനത്തിനായിരുന്നു നിലവില്‍ അംഗീകാരം ഉണ്ടായിരുന്നത്.
ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ കൂടി പഠിച്ച് വിശകലനം ചെയ്ത ശേഷമാണ് ഈ കരാറുകൾ ഒരുക്കിയതെന്ന് ഡ്രൈവേഴ്സ് ലൈസൻസിങ് വകുപ്പ് ഡയറക്ടർ കൂട്ടിച്ചേർത്തു.
പുതിയ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനോ പുതുക്കാനോ ആഗ്രഹിക്കുന്നവർക്ക് നേത്ര പരിശോധനക്ക് ഈ കമ്പനികളിൽ നിന്ന് 100 ദിർഹമാണ് ചെലവ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.