ദുബൈ: അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി വെട്ടിച്ചു മാറ്റുന്നത് വൻ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് ദുബൈ പൊലീസ്. ഇൗ വർഷം ഇതുവരെ ഇത്തരത്തിലുണ്ടായ അപകടങ്ങളിൽ 23 പേർ മരിച്ചിട്ടുണ്ട്. ദുബൈ പൊലീസിെൻറ കണക്ക് പ്രകാരം കഴിഞ്ഞ ആറ് മാസത്തിനിടെ 1250 വലിയ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ 76 പേർ കൊല്ലപ്പെട്ടു. 884 പേർക്ക് പരിക്കേറ്റു. 2017 ലും ഇൗ കാലയളവിൽ 76 പേർ മരിച്ചിരുന്നു. 996 പേർക്കാണ് പരിക്കേറ്റത്.
അപ്രതീക്ഷിതമായി വാഹനങ്ങൾ വെട്ടിക്കുന്നതിനെതിരെ നിരവധി ബോധവൽക്കരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. 317 ഗുരുതര അപകടങ്ങളാണ് ഇൗ കാരണം കൊണ്ട് ഉണ്ടായത്. 23 പേരുടെ മരണത്തിന് പുറമെ 317 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. മുന്നിൽ പോകുന്ന വാഹനവുമായി വേണ്ടത്ര അകലം പാലിക്കാത്തിനാലുണ്ടായ 235 വലിയ അപകടങ്ങളിൽ 15 പേർ മരിക്കുകയും 179 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുബൈയിൽ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്നത് എമിറേറ്റ്സ് റോഡിലാണ്.
30 അപകടങ്ങളിൽ 14 പേരുടെ ജീവൻ ഇവിടെ പൊലിഞ്ഞു. ശൈഖ് മുഹമ്മദ് ബിൻ സായദ് റോഡിൽ 72 അപകടങ്ങളുണ്ടായി. എട്ട് പേർ മരിച്ചു. ശൈഖ് സായിദ് റോഡിൽ 69 അപകടങ്ങളിൽ എട്ട് പേരാണ് മരിച്ചത്. റോഡപകടങ്ങളും തുടർന്നുള്ള മരണങ്ങളും ഒഴിവാക്കാൻ പുതിയ നിയമങ്ങൾ കൊണ്ടുവരികയും ബോധവൽക്കരണ പ്രചാരണ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു.
ആഭ്യന്തര വകുപ്പും ദുബൈ പൊലീസും ചേർന്നാണ് നടപടികൾ എടുത്തത്. ഇതിെൻറ ഭാഗമായി ശൈഖ് മുഹമ്മദ് ബിൻ സായദ് റോഡിലും എമിറേറ്റ്സ് റോഡിലും പരമാവധി വേഗം 110 കിലോമീറ്ററായി കുറച്ചിരുന്നു. വാഹനപ്പെരുപ്പം കൂടുതലാണെന്നതും പതിവായി അപകടങ്ങൾ ഉണ്ടാകുന്നയിടങ്ങൾ ഉണ്ടെന്നതും കണക്കിലെടുത്തായിരുന്നു ഇൗ തീരുമാനം. കഴിഞ്ഞ വർഷം ഒക്ടോബർ 15 മുതലാണ് നിയന്ത്രണം നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.