ദുബൈ: ഡി.ആർ.ഒ ഓണാഘോഷം വിവിധ പരിപാടികളോടെ ഖിസൈസിലെ കാപിറ്റൽ സ്കൂളിൽ സംഘടിപ്പിച്ചു.
മുഴുദിന ആഘോഷ പരിപാടികളിൽ താലപ്പൊലി, തിരുവാതിര, ചെണ്ടമേളം, കമ്പവലി, കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ കളികൾ, ഗാനാലാപനം, സംഘഗാനം, കുട്ടികളുടെ നൃത്താവതരണം എന്നിവ അരങ്ങേറി. വിവിധ പ്രദേശത്തുകാരായ നൂറുകണക്കിന് ഡി.ആർ.ഒ താമസക്കാർ ആഘോഷപരിപാടികളിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
കരക് ചായ് മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിലെ ചെണ്ടമേളം ശ്രദ്ധേയമായിരുന്നു. 32 ഇനങ്ങൾ ഉൾപ്പെടുത്തിയ ഓണസദ്യയും ഒരുക്കിയിരുന്നു. ആഘോഷ പരിപാടികളോടനുബന്ധിച്ച് വിവിധ മത്സരങ്ങളും ഒരുക്കിയിരുന്നു.
മികച്ചരീതിയിൽ വസ്ത്രം ധരിച്ച ദമ്പതികളെ കണ്ടെത്തുന്നതിനുള്ള മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിൽ വിഷി, നിഷി ദമ്പതികൾ വിജയികളായി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.