ദുബൈ: ഡി.ആര്.ഒ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പില്‍ റിയാസ് ബാരി നയിച്ച ഡി.ആര്.ഒ ടസ്കേഴ്സ് വീണ്ടും വിജയികളായി. വാശിയേറിയ മത്സരത്തില്‍ സാദത്തിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ഡി.ആര്.ഒ പാട്രിയറ്റ്സ് റണ്ണേഴ്സ് അപ്പായി. ആഷിഖ് ഒബൈദ് ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാനായും ടോണി ഡെയ്സണ്‍ സീസണിലെ മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
സിറാജ് ഇസ്മയില്‍ നേതൃത്വം നല്കുന്ന ഡി.ആര്.ഒ കിങ്സ് മൂന്നാം സ്ഥാനവും ആഷിറിന്റെ നേതൃത്വത്തിലെ ഡി.ആര്.ഒ സ്പാര്‍ട്ടന്‍സ് നാലാം സ്ഥാനവും നേടി. വരും തലമുറയിലെ ക്രിക്കറ്റ് പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ടൂര്‍ണമെന്റ് ഇതിനകം നിരവധി ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
സാഹോദര്യത്തിന്റെ സന്ദേശം നിറഞ്ഞ ഒരു പരിപാടി എന്നതിലുപരി ടൂര്‍ണമെന്റ് യു.എ.ഇയില്‍ ക്രിക്കറ്റിനോട് അഭിനിവേശമുള്ളവരെയും മികച്ച പ്രതിഭകളെയും കൂടുതല്‍ മികവിലേക്ക് ഉയര്‍ത്താനും അവരുടെ ഈ രംഗത്തെ കഴിവുകള്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ പ്രകടിപ്പിക്കാനും അതുല്യമായ വേദിയാണ് സമ്മാനിക്കുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.